നാഗ ചൈതന്യ നായകനായ പുതിയ ചിത്രം ‘താങ്ക് യു’ അടുത്തിടെയാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. ’24’, ‘ഗ്യാങ് ലീഡർ’ എന്നീ സിനിമകൾക്ക് ശേഷം വിക്രം കുമാർ സംവിധാനം ചെയ്ത ചിത്രമാണിത്. റിലീസ് ചെയ്ത് ആദ്യവാരം പിന്നിടുമ്പോൾ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞു എന്ന റിപ്പോർട്ടുകളാണ് വരുന്നത്. 40 കോടി രൂപ മുടക്കി ഒരുക്കിയ സിനിമ ആദ്യ ആഴ്ചയിൽ നേടിയത് വെറും 3 കോടി രൂപയാണ്. ഒരു നാഗ ചൈതന്യ ചിത്രത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും കുറഞ്ഞ വരുമാനമാണിത്.
Also Read: നാല് മില്യണും കടന്ന് ചാക്കോച്ചന്റെ കിടിലൻ ഡാൻസ്: ‘ദേവദൂതർ പാടി’ ട്രെൻഡിങ് നമ്പർ വൺ
2022ൽ തെലുങ്കിൽ റിലീസ് ചെയ്ത സിനിമകളിലെ ഏറ്റവും വലിയ പരാജയമാണ് ‘താങ്ക് യു’ എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. സിനിമ ഉടൻ തന്നെ ഒടിടിയിൽ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് നിർമ്മാതാക്കൾ. തിയേറ്റർ റിലീസ് മൂലം ഏകദേശം 15 കോടിയുടെ അധികനഷ്ടം നിർമ്മാതാക്കൾക്ക് ഉണ്ടാകുമെന്നാണ് സൂചന.
നാഗ ചൈതന്യയ്ക്കൊപ്പം റാഷി ഖന്ന, മാളവിക നായർ, അവിക ഗോർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരുന്നു. ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദിൽ രാജുവും സിരീഷും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Post Your Comments