BollywoodCinemaGeneralIndian CinemaKollywoodLatest News

നയൻതാരയെ അവ​ഗണിച്ചു: കരൺ ജോഹറിനെതിരെ നയൻസ് ആരാധകർ

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ ഇഷ്‌ടമുള്ള നടിയാണ് നയൻ‌താര. മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നയൻതാര സ്വന്തം കഠിനാധ്വാനം കൊണ്ടാണ് തെന്നിന്ത്യ കീഴടക്കിയ ലേഡി സൂപ്പർ സ്റ്റാറായി മാറിയത്. ഇപ്പോളിതാ, നയൻതാരയെ കുറിച്ച് സംവിധായകൻ കരൺ ജോഹർ നടത്തിയ പരാമർശമാണ് ചർച്ചയാകുന്നത്. സാമന്തയും അക്ഷയ് കുമാറും അതിഥികളായെത്തിയ കോഫി വിത്ത് കരൺ സീസൺ 7ന്റെ പുതിയ എപ്പിസോഡിലാണ് കരൺ ജോഹർ വിവാദ പരാമർശം നടത്തിയത്.

സാമന്തയോടുള്ള ഒരു ചോദ്യത്തിനിടെയായിരുന്നു നയൻതാരയുടെ പേര് കടന്ന് വന്നത്. തെന്നിന്ത്യയിൽ ഏറ്റവും താരമൂല്യമുള്ള നായിക ആരാണെന്നായിരുന്നു കരണിന്റെ ചോദ്യം. ഞാൻ നയൻതാരയോടാെപ്പം ഒരു സിനിമ ചെയ്തിട്ടുണ്ടെന്നായിരുന്നു നയൻസ് ആണ് ആ താരം എന്ന് സൂചിപ്പിച്ച് കൊണ്ട് സാമന്ത നൽകിയ മറുപടി. എന്നാൽ, നയൻസ് തന്റെ ലിസ്റ്റിലില്ലെന്നാണ് കരൺ ജോഹർ പറഞ്ഞത്. ശേഷം ഓർമാക്സ് മീഡിയ പുറത്തു വിട്ട ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നായികമാരുടെ പേരും കരൺ വായിച്ചു. ഇതിൽ സാമന്തയായിരുന്നു പട്ടികയിൽ ഒന്നാമത്.

Also Read: മലയാള ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവന: ഭരതൻ പുരസ്കാരം സിബി മലയിലിന്

പരിപാടിയുടെ എപ്പിസോഡ് പുറത്തിറങ്ങിയതിന് പിന്നാലെ നയൻതാരയുടെ ആരാധകർ കരൺ ജോഹറിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ വിമർശനവുമായി എത്തിയിട്ടുണ്ട്. ‘നയൻതാര ലേഡി സൂപ്പർ സ്റ്റാർ ആണ് സാർ, നിങ്ങളുടെ ലിസ്റ്റിൽ അവർക്ക് ഇടം ആവശ്യമില്ല’, എന്നാണ് ഒരു ആരാധകൻ ട്വീറ്റ് ചെയ്തിരിക്കുന്നത്. നയൻതാരയുടെ പേര് പറഞ്ഞതിന് സാമന്തയെ അഭിനന്ദിച്ചും നിരവധി ട്വീറ്റുകൾ വരുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button