മലയാളികൾക്ക് ഏറെ പരിചിതനാണ് നടൻ ഷെയ്ന്‍ നിഗം. അകാലത്തിൽ വിടപറഞ്ഞ നടൻ അബിയുടെ മകനായ ഷെയ്ന്‍ നിഗത്തിനു ചുരുങ്ങിയ കാലത്തിനുള്ളിൽ, ശ്രദ്ധേയമായ വേഷങ്ങളിലൂടെ ആരാധക പ്രീതി നേടാൻ കഴിഞ്ഞു. വെയിൽ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടയിൽ നിർമ്മാതാവുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ താരത്തെ വിവാദത്തിലാക്കിയിരുന്നു. സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു നിയമാവലിയുണ്ടെന്നും അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി എതിരാകുമെന്നും തുറന്നു പറയുകയാണ് ഷെയ്ന്‍ നിഗം.
‘സിനിമയിലെ സാഹചര്യങ്ങളില്‍ അതിജീവിക്കാന്‍ കഴിയാതെ പോയൊരു കലാകാരന്റെ മകനാണ് ഞാന്‍. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് സിനിമയില്‍ മുഖംകാട്ടി തുടങ്ങിയത്. കേരളത്തിലെത്തിയപ്പോള്‍ വലിയൊരു ചിത്രത്തില്‍ നായക വേഷത്തിലെത്താനായി. ചെറിയൊരു ജീവിതമാണ് ഞങ്ങളുടേത്. അത് വളരെ വലുതായെന്നൊക്കെ തോന്നലുണ്ടായത് പൊടുന്നനെയാണ്. തുടരെ സിനിമകള്‍ വന്നു. ചെറുപ്പത്തില്‍ ആരാധനയോടെ കണ്ടവരുടെ സൗഹൃദങ്ങളായി. ഒട്ടും ഡിപ്ലോമാറ്റിക് അല്ലാതെ പെരുമാറിപ്പോയി, ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു. ഈ ഇന്‍ഡസ്ട്രിയ്ക്ക് ഒരു നിയമാവലിയുണ്ട്. അത് തെറ്റിച്ചാല്‍ ഇന്‍ഡസ്ട്രി എതിരാകും. അത് തിരിച്ചറിയാന്‍ അല്പം വൈകിയതാണെന്റെ പിഴവ്. അന്നൊക്കെ എന്റെ ഉമ്മച്ചിക്ക് മാത്രമേ എന്നെ മനസിലാക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. ഉമ്മച്ചിയാണെന്റെ സുഹൃത്തും വഴികാട്ടിയും.- ഷെയ്ന്‍ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
Post Your Comments