മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അപർണ ബാലമുരളി. മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിരിക്കുകയാണ് നടി ഇപ്പോൾ. തമിഴ് ചിത്രമായ സൂരരൈ പോട്രിലെ ബൊമ്മി എന്ന കഥാപാത്രത്തിലൂടെയാണ് അപർണയെ തേടി പുരസ്കാരം എത്തിയത്. സുധ കൊങ്കാരയാണ് സിനിമ സംവിധാനം ചെയ്തത്. ഈ ചിത്രത്തിലെ നായകനായ സൂര്യക്കും ഇത്തവണത്തെ മികച്ച നടനുള്ള അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
ഇപ്പോളിതാ, സിനിമയെ കുറിച്ചും അവാർഡിനെ കുറിച്ചും മനസ്സ് തുറക്കുകയാണ് അപർണ. സുധ മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണ് ഈ അവാർഡ് എന്നാണ് നടി പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അപർണ ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: ‘ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍’: നടിയെ നടുറോഡില്‍ വച്ച് തല്ലി നടന്റെ ഭാര്യ
അപർണ ബാലമുരളിയുടെ വാക്കുകൾ:
സൂരരൈ പോട്രിന്റെ ഡബ്ബിങ് സമയത്ത് അത് ചെയ്യാന്‍ വേണ്ടി സുധ മാം എന്നെ ഒരുപാട് നിര്‍ബന്ധിക്കുമായിരുന്നു. അവര്‍ക്ക് നല്ല പ്രതീക്ഷയുണ്ടായിരുന്നു. തമിഴ് എനിക്ക് അറിയാമായിരുന്നു. പക്ഷെ ആ ശൈലിയില്‍ ഡബ്ബ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. എനിക്ക് ഒരുപാട് ട്രെയിനിങ്ങും റീഡിങ് പ്രാക്ടീസുമൊക്കെ ഉണ്ടായിരുന്നു. നമ്മള് ഈ സിനിമക്ക് വേണ്ടി ഒരുപാട് വര്‍ക്ക് ചെയ്തിട്ടുണ്ട് അതുകൊണ്ട് നീ ഉയരങ്ങള്‍ അച്ചീവ് ചെയ്യണമെന്ന് സുധ മാം പറഞ്ഞിരുന്നു. ഒരുപാട് ചലഞ്ചുകള്‍ നേരിട്ട് ഈ അവാര്‍ഡ് അച്ചീവ് ചെയ്ത് നില്ക്കുമ്പോള് മാം കണ്ട ഒരു വിഷന്റെ റിസള്‍ട്ട് ആണ് ഈ അവാർഡ് എന്ന് തോന്നുന്നു.
Post Your Comments