BollywoodGeneralLatest NewsNEWS

‘ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍’: നടിയെ നടുറോഡില്‍ വച്ച് തല്ലി നടന്റെ ഭാര്യ

ബാബുഷാന്റെ ഭാര്യയുടെ പ്രവൃത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല

പ്രമുഖ നടിയ്ക്ക് നേരെ ആക്രമണം. സഹതാരത്തിനൊപ്പം വാഹനത്തില്‍ യാത്രചെയ്യുന്നതിനിടെയാണ് ഒഡിയ നടിയും ദേശീയ അവാര്‍ഡ് ജേതാവുമായ പ്രകൃതി മിശ്രയ്ക്ക് നേരെ നടന്റെ ഭാര്യയുടെ ആക്രമണം ഉണ്ടായത്.

നടൻ ബാബുഷാന്‍ മൊഹന്തിയ്ക്കൊപ്പം സഞ്ചരിക്കുമ്പോഴാണ് പ്രകൃതി മിശ്രയ്ക്ക് നേരെ ബാബുഷായുടെ ഭാര്യ പ്രശ്നമുണ്ടാക്കിയത്. പ്രകൃതിയും ബാബുഷായും തമ്മില്‍ പ്രണയത്തിലാണെന്നു തെറ്റിദ്ധരിച്ചാണ് ബാബുഷായുടെ ഭാര്യ ആക്രമിക്കാനെത്തുന്നത്. യാത്ര ചെയ്യുന്നതിനിടെ ബാബുഷാന്റെ ഭാര്യ വാഹനം തടഞ്ഞു നിർത്തുകയും നടുറോഡില്‍ വലിച്ചിറക്കി അപമാനിക്കുകയും ചെയ്തത്. ഈ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനിടെയാണ് വിശദീകരണവുമായി പ്രകൃതി മിശ്ര ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്.

read also: ‘സുരേഷ്​ഗോപി സഞ്ചരിക്കുന്ന സേവാഭാരതി, ജനങ്ങളുടെ റിയല്‍ ലൈഫ് ഹീറോ’: പിആര്‍ ശിവശങ്കര്‍

‘എല്ലാ കഥകള്‍ക്കും രണ്ടു വശങ്ങളുണ്ട്. പക്ഷേ, നിര്‍ഭാഗ്യവശാല്‍ എന്തു പ്രശ്നത്തിലും അതില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ ഭാഗം കേള്‍ക്കാതെ അവളെ കുറ്റപ്പെടുത്തുന്ന സമൂഹമാണ് നമ്മുടേത്. ഉദ്‌ഖല്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ചെന്നൈയിലേക്ക് പോകുകയായിരുന്നു. ഞാനും എന്റെ സഹപ്രവര്‍ത്തകനായ ബാബുഷാനും. ഈ സമയത്താണ് ബാബുഷാന്റെ ഭാര്യയും ചില ഗുണ്ടകളും ചേര്‍ന്ന് ഞങ്ങളുടെ യാത്ര തടസ്സപ്പെടുത്തുന്നത്. അവര്‍ എന്നെ ശാരീരികവും മാനസികവുമായി ആക്രമിക്കുകയായിരുന്നു. ബാബുഷാന്റെ ഭാര്യയുടെ പ്രവൃത്തി എനിക്ക് ഒരിക്കലും അംഗീകരിക്കാവുന്നതല്ല.’- പ്രകൃതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

‘സമൂഹത്തില്‍ സ്ത്രീ ശാക്തീകരണത്തിനായി പോരാടുക എന്നാല്‍, എല്ലാ ബുദ്ധിമുട്ടുകളും സഹിക്കുക എന്നതാണ്. ഈ പോസ്റ്റിനു താഴെ ‘മറ്റൊരാളുടെ ഭര്‍ത്താവിനെ തട്ടിയെടുത്തവള്‍’ എന്ന കമന്റുകള്‍ വന്നു. ഇതിനെതിരെ കാര്യങ്ങള്‍ അറിയാതെ പ്രതികരിക്കരുത്’- പ്രകൃതി പറഞ്ഞു.

shortlink

Post Your Comments


Back to top button