തമിഴ് താരം സിമ്പു വിവാഹിതനാകുന്നു. സിമ്പുവിന്റെ അച്ഛൻ ടി രാജേന്ദറാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംവിധായകനും നിർമ്മാതാവുമായ രാജേന്ദർ അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം ചെന്നൈയിൽ മടങ്ങിയെത്തിയപ്പോഴാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്.
‘കാലചക്രം ഉരുളുമ്പോൾ താഴെ നിന്നവർ മുകളിലേക്ക് വരും. മുകളിലുള്ളവർ താഴേക്ക് പോവും. സിമ്പു ഉടൻ വിവാഹിതനാകും. ഞാൻ എല്ലാ ദൈവങ്ങളോടും അതിനായി പ്രാർത്ഥിക്കുന്നുണ്ട്. ദൈവം നല്ലൊരു പെൺകുട്ടിയെ സിമ്പുവിന്റെ ഭാര്യയായും ഞങ്ങളുടെ വീട്ടിലെ മരുമകളായും നൽകും. സിമ്പു അതിഥി വേഷത്തിലെത്തുന്ന പുതിയ ചിത്രം മഹാ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ് അത് വിജയമാകും’, രാജേന്ദർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read: 199 രൂപയുടെ സ്ലിപ്പറും ധരിച്ച് ‘ലൈഗർ’ ട്രെയ്ലർ ലോഞ്ചിനെത്തി വിജയ് ദേവരകൊണ്ട: കാരണം ഇതാണ്
അതേസമയം, സിമ്പു അതിഥി വേഷത്തിലെത്തുന്ന മഹാ എന്ന ചിത്രം തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഹൻസികയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. യു ആർ ജലീൽ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മതി അഴഗൻ ആണ് സിനിമ നിർമ്മിക്കുന്നത്. ഹൻസികയും സിമ്പുവും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ മുൻപ് പ്രചരിച്ചിരുന്നു. പിന്നീട് ഇരുവരും വേർപിരിഞ്ഞതായും റിപ്പോർട്ടുകളെത്തി.
Post Your Comments