‘അർജുൻ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ഇന്ത്യൻ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തിയ താരമാണ് വിജയ് ദേവരകൊണ്ട. ഫാഷൻ ഐക്കണായ വിജയ് ദേവരകൊണ്ടയുടെ വസ്ത്രധാരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോളിതാ, തന്റെ പുതിയ ചിത്രമായ ‘ലൈഗറി’ന്റെ ട്രെയ്‍ലർ ലോഞ്ചിൽ എത്തിയ വിജയ് ദേവരകൊണ്ടയുടെ വസ്ത്രധാരണമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. വളരെ സിമ്പിൾ വസ്ത്രം ധരിച്ചായിരുന്നു വിജയ് എത്തിയത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് നടന്റെ ചെരുപ്പാണ്. 199 രൂപ വിലയുള്ള ചെരുപ്പായിരുന്നു വിജയ് ധരിച്ചത്.
Also Read: കുറച്ച് ഫോളോവേഴ്‌സിനെ കൂട്ടാൻ എന്തും ചെയ്യും: ‘ലോൺലി സുമ’യുടെ വൈറൽ വീഡിയോയെ കുറിച്ച് ഷീലു
ഇപ്പോളിതാ, ഇങ്ങനെ ഒരു ലുക്കിൽ നടൻ വരാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് വിജയ് ദേവരകൊണ്ടയുടെ സ്റ്റൈലിസ്റ്റ്. ഒരു ദിവസം വിജയ് തന്നെ വിളിച്ചിട്ട് കഥാപാത്രത്തിന് ചേരുന്ന വളരെ സിമ്പിളായിട്ടുള്ള ലുക്ക് വേണമെന്ന് പറഞ്ഞു എന്നും ഒപ്പം ചെരുപ്പിന്റെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞു എന്നും സ്റ്റൈലിസ്റ്റ് പറയുന്നു. ഒരു ദേശീയ മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
‘ഒരു ദിവസം വിജയ് എന്നെ വിളിച്ചിട്ട് കഥാപാത്രത്തിന് ചേരുന്ന വളരെ സിമ്പിളായിട്ടുള്ള ലുക്ക് മതിയെന്ന് പറഞ്ഞു. അത് നല്ല രീതിയിൽ ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. ചെരുപ്പിന്റെ കാര്യം പറഞ്ഞപ്പോൾ തുടക്കത്തിൽ ഞാൻ മടിച്ചു. പക്ഷേ അദ്ദേഹത്തിന്റെ വസ്ത്രധാരണ ആശയങ്ങളിൽ ഞാൻ എപ്പോഴും വിശ്വസിച്ചിരുന്നു. കാരണം അദ്ദേഹത്തിന്റെ വേഷം ചർച്ചയാകുമെന്ന് എനിക്കറിയാം’, സ്റ്റൈലിസ്റ്റ് പറഞ്ഞു.
Post Your Comments