സിങ്ക് സൗണ്ടിനുള്ള ദേശീയ പുരസ്‌കാരം ലഭിച്ചത് ഡബ്ബ് ചെയ്ത ചിത്രത്തിനാണെന്ന വാർത്തയ്ക്ക് പിന്നാലെ വിവാദങ്ങളും ഉയരുകയാണ്. കന്നഡ ചിത്രമായ ദൊള്ളുവിനാണ് ലൊക്കേഷൻ സൗണ്ട് റെക്കോർഡിസ്റ്റ് പുരസ്കാരം ലഭിച്ചത്. ജോബിൻ ജയനാണ് പുരസ്കാര ജേതാവ്. എന്നാൽ, ഈ ചിത്രം സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തതാണ് എന്ന് പറഞ്ഞ് ചിത്രത്തിന്റെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് രംഗത്തെത്തുകയായിരുന്നു. ഇപ്പോളിതാ, വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ജോബിൻ ജയൻ. ചെയ്യാത്ത ജോലിക്ക് അംഗീകാരം കിട്ടിയത് പോലെയാണ് ദൊള്ളുവിലൂടെ ദേശീയ അവാർഡ് കിട്ടയതെന്നാണ് ജോബിൻ ജയൻ പറയുന്നത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോബിൻ ഇക്കാര്യം പറഞ്ഞത്.
Also Read: ചേട്ടൻ വളരെ കാലമായി കാത്തിരുന്ന പുരസ്കാരം, അഭിമാന നിമിഷം: സൂര്യയെ അഭിനന്ദിച്ച് കാർത്തി
‘പക എന്ന ചിത്രത്തിനാണ് എനിക്ക് അവാർഡ് ലഭിച്ചതെന്നാണ് ഞാൻ വിചാരിച്ചത്. പിന്നീടാണ് ദൊള്ളുവിനാണെന്ന് മനസ്സിലായത്. അപ്പോൾ തന്നെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസിനെ വിളിച്ച് ഇതിനെ കുറിച്ച് സംസാരിച്ചിരുന്നു. ചെയ്യാത്ത ജോലിക്ക് അംഗീകാരം കിട്ടിയത് പോലെയാണ് ദൊള്ളുവിലൂടെ ദേശീയ അവാർഡ് കിട്ടയത് ’, ജോബിൻ ജയൻ പറഞ്ഞു.
നേരത്തെ ഓസ്കർ പുരസ്കാര ജേതാവ് റസൂൽ പൂക്കുട്ടിയും ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയിരുന്നു. ഇത് ഡബ്ബ് ചെയ്ത സിനിമയാണെന്ന് സിനിമയുടെ സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ് സ്ഥിരീകരിക്കണം എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്. ഇത് നിതിൻ ട്വിറ്ററിലൂടെ തന്നെ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
Post Your Comments