CinemaGeneralIndian CinemaKollywoodLatest News

ചേട്ടൻ വളരെ കാലമായി കാത്തിരുന്ന പുരസ്കാരം, അഭിമാന നിമിഷം: സൂര്യയെ അഭിനന്ദിച്ച് കാർത്തി

68-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട സഹോദരൻ സൂര്യയ്ക്ക് അഭിനന്ദനവുമായി നടൻ കാർത്തി. ദേശീയ ബഹുമതി ലഭിച്ചത് അഭിമാന നിമിഷമാണെന്നും ചേട്ടനെക്കുറിച്ച് കൂടുതൽ അഭിമാനിക്കുന്നു എന്നും കാർത്തി ട്വിറ്ററിൽ കുറിച്ചു. ചേട്ടൻ വളരെ കാലമായി കാത്തിരുന്ന നിമിഷമാണ് ഇതെന്നും കാർത്തി എഴുതി.

‘ഏറ്റവും വലിയ ദേശീയ ബഹുമതി ലഭിച്ച ഒരു അസാധാരണ ചിത്രമാണ് സൂരറൈ പോട്ര്‌. സംവിധായിക സുധ കൊങ്കാര, നായിക അപർണ ബാലമുരളി എന്നിവർക്ക് അഭിനന്ദനങ്ങൾ. നിങ്ങൾ അത് അർഹിക്കുന്നു. ദേശീയ അവാർഡിനായി ചേട്ടൻ ഏറെ നാളായി കാത്തിരിക്കുകയാണ്. അനുയോജ്യമായ സമയം ഇപ്പോൾ എത്തി. പ്രിയപ്പെട്ട ആരാധകർക്ക് ഇത് ആഘോഷത്തിന്റെ സമയം’, കാർത്തി ട്വിറ്ററിൽ കുറിച്ചു.

Also Read: മലയാളത്തിൽ നിരവധി താരങ്ങൾ കഴിവുണ്ടായിട്ടും അംഗീകരിക്കപ്പെടാതെ പോകുന്നു: ഇനിയ

ഡെക്കാൻ എയർലൈൻസ് സ്ഥാപകൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ള സൂരറൈ പോട്ര്‌ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് പുരസ്കാരം ലഭിച്ചത്. 2020 നവംബറിൽ പുറത്തിറങ്ങിയ സൂരറൈ പോട്ര് മികച്ച തിരക്കഥയ്ക്കും മികച്ച സംഗീത സംവിധായകനുമുള്ള അവാർഡുകൾ ഉൾപ്പെടെ ആകെ നാല് അവാർഡുകൾ നേടിയിട്ടുണ്ട്. ചിത്രത്തിലെ അഭിനയത്തിന് അപർണ ബാലമുരളി മികച്ച നടിക്കുള്ള അവാർഡും നേടി.

shortlink

Related Articles

Post Your Comments


Back to top button