
അമലാ പോള്‍ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് ‘കാടവെര്‍’. അനൂപ് പണിക്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചില സാങ്കേതിക കാരണങ്ങളാല്‍ റിലീസ് വൈകിയ ചിത്രമാണ് ‘കാടവെര്‍’. ഇപ്പോഴിതാ ‘കാടെവര്‍’ റിലീസിന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. ഡയറക്ട് ഒടിടി റിലീസായിട്ടാണ് ചിത്രം പ്രദർശനത്തിനെത്തുക.
ഡിസ്‍നി പ്ലസ് ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുകയെന്ന് അമലാ പോള്‍ അറിയിച്ചു. എന്നാല്‍ റിലീസ് തീയതി പുറത്തുവിട്ടിട്ടില്ല. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം പുറത്തുവിട്ടത്. അമലാ പോള്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.
Read Also:- ഫഹദ് ഫാസിലിന്റെ സർവൈവൽ ത്രില്ലർ ‘മലയൻകുഞ്ഞ്’ ഇന്നു മുതൽ
അഭിലാഷ് പിള്ളയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. രഞ്‍ജിൻ രാജാണ് ചിത്രത്തിന്റെ സംഗീത ഒരുക്കുന്നത്. പൊലീസ് സര്‍ജനായിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്. അരവിന്ദ് സിംഗാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.
Post Your Comments