നടി നയൻതാരയുടെയും സംവിധായകൻ വിഘ്‌നേഷ് ശിവന്റെയും വിവാഹം സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. ഇരുവരുടെയും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് നെറ്റ്ഫ്ലിക്സ് ഇക്കാര്യം വ്യക്തമാക്കിയത്. സ്ട്രീമിങ് എപ്പോൾ ആരംഭിക്കുമെന്ന് വ്യക്തമല്ല. റൗഡി പിക്ചേഴ്സിന്റെ ബാനറിൽ ഗൗതം മേനോനാണ് വിവാഹം ഒരുക്കിയത്. നയൻസ് – വിക്കി വിവാഹം സ്ട്രീം ചെയ്യുന്നതിൽ നിന്ന് നെറ്റ്ഫ്ലിക്സ് പിന്മാറുന്നു എന്ന റിപ്പോർട്ടുകൾ തള്ളിക്കൊണ്ടാണ് ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.
Also Read: ബസിംഗ ഫാമിലി ഫെസ്റ്റിവൽ: സീ കേരളം പ്രേക്ഷകർക്ക് കൈ നിറയെ സമ്മാനങ്ങൾ നേടാൻ സുവർണാവസരം
‘പുതുമയുള്ള കണ്ടന്റുകൾ നെറ്റ്ഫ്ലിക്സ് ഇന്ത്യ എല്ലായ്പ്പോഴും പ്രേക്ഷകരിൽ എത്തിക്കാറുണ്ട്. നയൻതാര ഒരു സൂപ്പർതാരമാണ്. 20 വർഷത്തോളമായി അവർ സിനിമയിൽ സജീവമാണ്. തങ്ങളുടെ ക്രിയാത്മകമായ ടീമിനൊപ്പം സംവിധായകൻ ഗൗതം മേനോനും ചേർന്ന് പകർത്തിയ നയൻതാരയുടെ അത്ഭുതകരമായ ആ യാത്ര പ്രേക്ഷകരിൽ ഉടനെയെത്തും’, നെറ്റ്ഫ്ലിക്സ് ഇന്ത്യ തലവൻ ടാന്യ ബാമി പറഞ്ഞു.
വിവാഹത്തിന്റെ സംപ്രേക്ഷണാവകാശം 25 കോടി രൂപയ്ക്കാണ് നെറ്റ്ഫ്ലിക്സിന് നൽകിയത്. മഹാബലിപുരത്തെ ഒരു ആഡംബര റിസോർട്ടിലായിരുന്നു വിവാഹം. ഷാരൂഖ് ഖാൻ, കമൽ ഹാസൻ, രജനികാന്ത്, സൂര്യ, ജ്യോതിക തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തിരുന്നു. വിവാഹത്തിന്റെ എല്ലാ ചെലവുകളും നെറ്റ്ഫ്ലിക്സ് തന്നെയാണ് വഹിച്ചത്.
Post Your Comments