
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കടുവ ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ജൂലൈ ഏഴിനാണ് സിനിമ റിലീസ് ചെയ്തത്. 13 ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 40 കോടി ക്ലബിൽ എത്തിയിരിക്കുകയാണ് ചിത്രം. 40.05 കോടിയാണ് സിനിമയുടെ ഇതുവരെയുള്ള കളക്ഷൻ. കേരളത്തിൽ നിന്ന് മാത്രം കടുവ 20.25 കോടി നേടി എന്നാണ് വിവരം.
Also Read: വിവാഹത്തിന് ചെലവായ തുക തിരികെ നൽകണം: നയൻതാരയ്ക്കും വിഘ്‌നേഷിനും നോട്ടീസയച്ച് നെറ്റ്ഫ്ലിക്സ്
പുതിയ കണക്കുകൾ പുറത്ത് വന്നതോടെ കേരളത്തിൽ നിന്ന് ഈ വർഷം ഏറ്റവും അധികം പണം വാരിയ മലയാള സിനിമകളിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കടുവ. മമ്മൂട്ടി ചിത്രം സിബിഐ 5 ദി ബ്രെയിനിന്റെ കളക്ഷനാണ് സിനിമ മറികടന്നത്. 17 കോടിയാണ് സിബിഐ കേരളത്തിൽ നിന്ന് നേടിയത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് സിനിമ നിർമ്മിച്ചത്. ആദം ജോൺ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്‍ജ്, മാസ്റ്റേർസ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്.
Post Your Comments