CinemaGeneralIndian CinemaLatest NewsMollywoodMovie Gossips

‘പഴനി മുരുകന് ഹരോഹര’: പഴനി നടയിൽ വരണമാല്യം ചാര്‍ത്തി അമൃത സുരേഷും ഗോപി സുന്ദറും

സം​ഗീത സംവിധായകൻ ഗോപി സുന്ദറും ​ഗായിക അമൃത സുരേഷും തമ്മിലുള്ള പ്രണയവും ഇരുവരും ഒന്നിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകളും കഴിഞ്ഞ കുറച്ച് കാലമായി വാർത്തകളിലും സമൂഹ മാധ്യമങ്ങളിലും നിറയുകയാണ്. ഇപ്പോളിതാ, പഴനി നടയിൽ വരണമാല്യവുമായി ഇരുവരും നിൽക്കുന്ന ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ഗോപി സുന്ദർ തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് ഈ ചിത്രങ്ങൾ പുറത്ത് വിട്ടത്. ‘പഴനിമുരുകന് ഹരോഹര’ എന്ന ക്യാപ്ഷനാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.

Also Read: നിര്‍മ്മാണത്തിനൊപ്പം അഭിനയിക്കുകയും ചെയ്യുന്നത് വെല്ലുവിളിയായിരുന്നു: നിവിൻ പോളി പറയുന്നു

പ്രണയം വെളിപ്പെടുത്തിയ ശേഷം ഇരുവർക്കുമെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് നടക്കുന്നത്. ഇതിനെതിരെ പ്രതികരണവുമായി ഇവർ നേരത്തെ രംഗത്ത് വന്നിരുന്നു. ‘ഞങ്ങളുടെ വ്യക്തി ജീവിതത്തില്‍ ഇടപെടുകയും അഭിപ്രായം പറയുകയും ചെയ്യുന്ന തൊഴിലില്ലാത്തവര്‍ക്കായി ഈ പുട്ടും മുട്ടക്കറിയും സമര്‍പ്പിക്കുന്നു’ എന്നായിരുന്നു ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. അതിന് ശേഷവും ഒരുമിച്ചുള്ള ചിത്രങ്ങൾ ഇരുവരും സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു.

ഈ വർഷം മേയിൽ ആണ് പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാൻ തീരുമാനിച്ചെന്നും ഗോപി സുന്ദറും അമൃത സുരേഷും വെളിപ്പെടുത്തിയത്. ജീവിതത്തിലെ വിഷമഘട്ടങ്ങള്‍ പിന്നിട്ട് മനോഹര യാത്ര ആരംഭിക്കുകയാണെന്നും ആരാധകരുടെ സ്നേഹവും പ്രാർഥനയും കൂടെ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അമൃത വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button