കൊച്ചി: മലയാള സിനിമാ മേഖലയിൽ നിന്നും തനിക്ക് നേരിട്ട മോശം അനുഭവം വെളിപ്പെടുത്തി നടന് ബാല. ഒരാൾ അഡ്വാന്‍സ് മേടിച്ച് തന്നെ ചതിച്ചതായും അത് തന്നെ ജീവിതത്തില്‍ അടിമുടി തകര്‍ത്ത് കളഞ്ഞെന്നും ബാല വ്യക്തമാക്കി. തന്നെ ചതിച്ചത് മലയാള സിനിമയിലെ പ്രമുഖ നടനാണെന്നും ബാല ആരോപിച്ചു.
‘ജീവിതത്തില്‍ എന്നെ തകര്‍ത്ത് കളഞ്ഞ സംഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ അതില്‍ ഉള്‍പ്പെട്ട വ്യക്തി ആരാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പടത്തിന് വേണ്ടി ഒരാള്‍ക്ക് ഞാന്‍ അഡ്വാന്‍സ് കൊടുത്തു. അയാള്‍ എന്നെ പിന്നീട് വലിയ രീതിയില്‍ ചതിച്ചു. അഡ്വാന്‍സ് മേടിച്ച് കൂടെ നിന്നിട്ട് പിന്നീട് ചതിച്ചു. മലയാള സിനിമയിലെ പ്രമുഖനായ ഒരാളാണ്’, ബാല വ്യക്തമാക്കി.
‘വീണ നായർ വിവാഹ മോചിതയായി’: സോഷ്യൽ മീഡിയയിൽ വാർത്ത വൈറൽ
അതേസമയം, ജീവിതത്തിൽ തന്നെ വലിയ രീതിയില്‍ സ്വാധീനിച്ചവരാണ് മമ്മൂട്ടിയും മോഹന്‍ലാലും എന്ന് ബാല പറഞ്ഞു. മോഹന്‍ലാലിന് റിഹേഴ്സൽ ചെയ്യേണ്ട ആവശ്യമില്ലെന്നും എന്നാല്‍, സഹതാരങ്ങള്‍ക്ക് വേണ്ടി അദ്ദേഹം റിഹേഴ്സൽ ചെയ്യാറുണ്ടെന്നും ബാല പറഞ്ഞു. മമ്മൂക്കയുടെ അടുത്തു നിന്ന് താന്‍ പഠിച്ച ഏറ്റവും വലിയ കാര്യം ഡിസിപ്ലിനാണെന്നും ബാല കൂട്ടിച്ചേര്‍ത്തു.
Post Your Comments