നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എബ്രിഡ് ഷൈന്‍ ഒരുക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി എസ് ഷംനാസ് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. പ്രശസ്ത സാഹിത്യകാരൻ എം മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. സിനിമ ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തും.
ഇപ്പോളിതാ, സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ എബ്രിഡ് ഷൈൻ. ലോകത്ത് എവിടെയുമുള്ള പ്രേക്ഷകര്‍ക്ക് മുന്നിലും അവതരിപ്പിക്കാന്‍ കഴിയുന്ന സിനിമയാണ് മഹാവീര്യര്‍ എന്നാണ് എബ്രിഡ് ഷൈന്‍ പറയുന്നത്. സിനിമയ്ക്ക് പ്രാദേശിക സ്വഭാമില്ലെന്നും അനന്തമായ മൊഴിമാറ്റത്തിന് സാധ്യതയുള്ള സിനിമയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.
Also Read: ചാക്കോച്ചന്റെ ‘ന്നാ താന്‍ കേസ് കൊട്’ ഒരു ദിവസം നേരത്തെ റിലീസ് ചെയ്യും
എബ്രിഡ് ഷൈനിന്റെ വാക്കുകൾ:
സിനിമയുടെ കഥയും പ്ലോട്ടും തീമും ഇന്റര്‍നാഷണലാണ്. സിനിമയ്ക്ക് പ്രാദേശിക സ്വഭാവമില്ല. അനന്തമായ മൊഴിമാറ്റത്തിന് സാധ്യതതയുള്ള സിനിമയാണിത്. ലോകത്ത് എവിടെയുമുള്ള പ്രേക്ഷകരോടും പറയാന്‍ കഴിയുന്ന സിനിമയാണ്. രാജാവിന്റെ കോസ്റ്റ്യൂം ചെയ്യുമ്പോള്‍ ഇന്ത്യയില്‍ ഉള്ള രാജാവിന്റെയോ സ്പെയ്നില്‍ ഉള്ള രാജാവിന്റെയോ കോസ്റ്റ്യൂം വേണമെന്നല്ല ഞാന്‍ ആവശ്യപ്പെട്ടത്. ആളെ കണ്ടാല്‍ രാജാവാണെന്ന് തോന്നണം.
മൊഴിമാറ്റം നടത്താതിരുന്നത് അതിനുള്ള സമയം ഇല്ലാത്തത് കൊണ്ടാണ്. മെഴിമാറ്റം നടത്തണമെങ്കില്‍ തമിഴ് ആയാലും തെലുങ്ക് ആയാലും അത്രയും സമയമെടുത്ത് സംസാരിച്ചിട്ട് ചെയ്യണം. ഞാന്‍ അത് മൊഴിമാറ്റാന്‍ കൊടുക്കകയല്ല ചെയ്യുക, ഇങ്ങനെ വേണമെന്ന നിര്‍ബന്ധ ബുദ്ധിയില്‍ ഞാന്‍ തന്നെ ചെയ്യണം. അതിന് എടുക്കുന്ന സമയം കുറച്ച് അധികമാണെന്ന് തോന്നി. സിനിമ മൊഴിമാറ്റത്തിന് കൊടുക്കുമ്പോള്‍ അവര്‍ സബ്ടൈറ്റില്‍ ഉപയോഗിച്ച് ലിപ്സിങ്കിന് ചേരുന്ന ഡയലോഗിലാകും ചെയ്യുക. മൊഴിമാറ്റം ചെയ്യുകയാണെങ്കില്‍ ഞാന്‍ അതില്‍ ഉള്‍പ്പെടണമെന്നായിരുന്നു ആഗ്രഹം.
Post Your Comments