അന്തരിച്ച നടന് രാജ്മോഹന്റെ മൃതദേഹം ചലച്ചിത്ര അക്കാദമി ഏറ്റുവാങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി വി എന്‍ വാസവന്റെ നിര്‍ദേശപ്രകാരമാണ് ചലച്ചിത്ര അക്കാദമി മൃതദേഹം ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവസമാണ് രാജ്മോഹൻ അന്തരിച്ചത്. ഏറ്റെടുക്കാന്‍ ആളില്ലാത്തതിനെ തുടര്‍ന്ന് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
നാല് വർഷത്തോളം പുലയനാർ കോട്ടയിലെ ഒരു അനാഥാലയത്തിലെ അന്തേവാസിയായിരുന്നു രാജ്മോഹൻ. വാർദ്ധക്യ സഹജമായ ബുദ്ധിമുട്ടുകളും അദ്ദേഹത്തിന് ഉണ്ടായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ നാലാം തിയതി മുതൽ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. മരണ വിവരം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും ആരും മൃതദേഹം ഏറ്റെടുക്കാൻ തയ്യാറായില്ല
Also Read: ഇതിഹാസ ഗസൽ ഗായകൻ ഭൂപീന്ദർ സിംഗ് അന്തരിച്ചു
ഒ ചന്തുമേനോന്റെ ഇന്ദുലേഖ സിനിമയായപ്പോൾ മാധവൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് രാജ്മോഹനായിരുന്നു. കലാനിലയം കൃഷ്ണൻ നായരുടെ മരുമകനായിരുന്നു അദ്ദേഹം. പിന്നീട് കുറച്ചു സിനിമകളിലും രാജ്മോഹന്‍ മുഖം കാണിച്ചിരുന്നു. എംഎ, എല്‍എല്‍ബി ബിരുദധാരിയായിരുന്നു. സിനിമ വിട്ടതിനു ശേഷം ട്യൂഷനെടുത്താണ് ജീവിച്ചിരുന്നത്. സമ്പാദ്യമൊന്നുമുണ്ടായിരുന്നില്ല.
Post Your Comments