കൊച്ചി: പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഫഹദ് ഫാസില്‍ നായകനാകുന്ന മലയന്‍കുഞ്ഞ്. ചിത്രത്തെക്കുറിച്ച് നടൻ ഫഹദ് ഫാസില്‍ പറഞ്ഞതാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ചയാകുന്നത്. ഒ.ടി.ടി പ്ലാറ്റ്ഫോമായ ആമസോണിന് കൊടുത്തിടത്ത് നിന്ന് ചിത്രം തിരിച്ചുവാങ്ങിയതാണെന്ന് ഫഹദ് പറയുന്നു. ഒരു അഭിമുഖത്തിൽ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുന്നതിനിടെയാണ് ഫഹദ് ഈക്കാര്യം തുറന്നു പറഞ്ഞത്.
ലോക്ക്ഡൗൺ സമയത്ത് ഒ.ടി.ടിയ്ക്ക് നല്‍കാമെന്ന് തീരുമാനിച്ച ചിത്രം പിന്നീട്, എന്തുകൊണ്ടാണ് തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് തീരുമാനിച്ചത് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
ഫഹദ് ഫാസിലിന്റെ വാക്കുകൾ ഇങ്ങനെ;
സംവിധായകന്റെ കുപ്പായത്തിൽ മോഹൻലാൽ: ബറോസ് മേക്കിങ് വീഡിയോ റിലീസ് ചെയ്തു
‘രണ്ട് കാരണങ്ങള്‍ ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച ഓരോ ടെക്നീഷ്യന്‍സിന്റേയും സിനിമയാണ് യഥാര്‍ത്ഥത്തില്‍ ഇത്. ഈ പടത്തിന്റെ ആര്‍ട്ട് ഡയറക്ടര്‍ക്കാണെങ്കിലും പടത്തിലെ ക്യാമറ ചെയ്തിരിക്കുന്ന ആള്‍ക്കാണെങ്കിലും, സംഗീതം ചെയ്തിരിക്കുന്ന ആള്‍ക്കാണെങ്കിലും സൗണ്ടും വി.എഫ്.എക്സ് ചെയ്ത ആള്‍ക്കാണെങ്കിലും അങ്ങനെ ഈ പടത്തിന് പിന്നില്‍ വര്‍ക്ക് ചെയ്ത ഓരോരുത്തര്‍ക്കും, ഇത് എന്റെ പടമാണെന്ന് പറഞ്ഞ് നാളെ ഒരാളെ കാണിക്കാന്‍ പറ്റും. ഇതിന്റെ ഡീറ്റെയ്ലിങ് തിയേറ്ററിലേ കിട്ടൂ എന്ന് ഞങ്ങള്‍ക്ക് പടം കണ്ടപ്പോഴാണ് മനസിലായത്. ഇതോടെ ഞാന്‍ ആമസോണില്‍ വിളിച്ച് എഗ്രിമെന്റ് റിവൈസ് ചെയ്യുകയായിരുന്നു.’
Post Your Comments