കൊവിഡിന് ശേഷം തിയേറ്ററുകൾ വീണ്ടും തുറന്നെങ്കിലും വേണ്ടത്ര വരുമാനം നേടാൻ ഉടമകൾക്ക് ഇതുവരെ സാധിച്ചിട്ടില്ല. നിരവധി മലയാള സിനിമകൾ പിന്നീട് റിലീസായെങ്കിലും മികച്ച കളക്ഷൻ നേടിയത് ചുരുക്കം ചില ചിത്രങ്ങൾ മാത്രമാണ്. തിയേറ്ററുകളിൽ നിന്നും പ്രേക്ഷകർ അകലുന്നത് സിനിമ വ്യവസായത്തിന് വലിയ വെല്ലുവിളിയാകുകയാണ്. ഇതിനിടയിലാണ് സംസ്ഥാനത്ത് ഇനി തിയേറ്ററുകളിൽ ഫ്ലക്സി ടിക്കറ്റുകളും വരുന്നു എന്ന വാർത്ത വരുന്നത്.
Also Read: ‘രണ്ടെണ്ണം അടിച്ചാൽ ഞാൻ നന്നായി സംസാരിക്കും’: തുറന്നു പറഞ്ഞ് വീണ നന്ദകുമാർ
ചെറുകിട സിനിമകൾക്ക് പ്രേക്ഷകരെ നേടാൻ ഫ്ലക്സി ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന കുറി എന്ന സിനിമയുടെ അണിയറ പ്രവർത്തകർ. മൾട്ടിപ്ലക്സ് ഒഴികെയുള്ള തിയേറ്ററുകളിലാണ് റിലീസിന്റെ ആദ്യ ആഴ്ചയിൽ 50% ഇളവ് ലഭിക്കുക. അടുത്ത വാരമാണ് ചിത്രം റിലീസ് ചെയ്യുന്നത്. സിനിമ കാണാൻ പോകുന്നവർ ഒരു ടിക്കറ്റ് എടുത്താൽ ഒരു ടിക്കറ്റ് സൗജന്യമായി നൽകുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. രണ്ടോ അതിൽ അധികം പേരോ ഉണ്ടെങ്കിൽ മാത്രമേ ഒരു ടിക്കറ്റിന് ഒന്ന് സൗജന്യമായി ലഭിക്കുകയുള്ളു. കുറിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിൽ നിർമ്മാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്.
കെ ആർ പ്രവീൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കുറി. സുരഭി ലക്ഷ്മി, വിഷ്ണു ഗോവിന്ദൻ, വിനോദ് തോമസ്, സാഗർ സൂര്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Post Your Comments