CinemaGeneralIndian CinemaLatest NewsMollywood

തിരക്കഥയിലെ ഓളത്തിനനുസരിച്ച് അദ്ദേഹം ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു: ഹരീഷ് പേരടി

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഓളവും തീരവും’. എം ടി വാസുദേവൻ നായരുടെ ‘ഓളവും തീരവും’ എന്ന ചെറുകഥയുടെ ദൃശ്യാവിഷ്കാരമാണ് ചിത്രം. ചിത്രത്തിൽ പ്രധാന വേഷത്തിൽ ഹരീഷ് പേരടിയും എത്തുന്നുണ്ട്.

ഇപ്പോളിതാ, ചിത്രത്തെ കുറിച്ചും സംവിധായകൻ പ്രിയദർശനെ കുറിച്ചും പറയുകയാണ് ഹരീഷ് പേരടി. പ്രിയദർശൻ എന്ന വ്യക്തി തന്റെ പതിമൂന്നാം വയസ്സിൽ കണ്ട സ്വപനത്തിന് പാക്കപ്പ് പറഞ്ഞിരിക്കുകയാണെന്നാണ് ഹരീഷ് പറയുന്നത്.  സിനിമയുടെ ഭാഗമായ വ്യക്തിയെന്ന നിലയ്ക്ക് ആ കണ്ണുകളിൽ വലിയ സ്വപ്നങ്ങൾ പൂർത്തികരിക്കുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിന്റെ നനവുണ്ട് എന്ന് തനിക്ക് അറിയാമെന്ന് ഹരീഷ്  പറയുന്നു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചത്.

Also Read: കുഞ്ഞിലയുടേത് വികൃതി, അറസ്റ്റിൽ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ല: രഞ്ജിത്ത്

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഒരു മനുഷ്യൻ..ഇൻഡ്യയിലെ വലിയ താരങ്ങളെ വെച്ച് വലിയ സിനിമകൾ ചെയ്ത സംവിധായകൻ..അദ്ദേഹത്തിന്റെ പതിമൂന്നാം വയസ്സിൽ കണ്ട സ്വപ്നത്തിന്..അയാളെ സംവിധായകനാക്കാൻ പ്രേരിപ്പിച്ച സ്വപ്നത്തിന് പേക്കപ്പ് പറയുകയാണ്…ആ സിനിമയിൽ പ്രവർത്തിച്ച ആൾ എന്ന നിലക്ക് ആത്മാർഥമായി എനിക്കറിയാം..ആ കണ്ണുകളിൽ വലിയ സ്വപ്നങ്ങൾ പൂർത്തികരിക്കുമ്പോൾ ഉണ്ടാകുന്ന സ്നേഹത്തിന്റെ നനവുണ്ട് …പ്രിയൻസാർ ആ സിനിമയോടൊപ്പം ഒഴുകുകയായിരുന്നു..എം.ടി സാറിന്റെ തിരക്കഥയിലെ ഓളത്തിനനുസരിച്ച് നനഞ്ഞ്,കുളിച്ച് സംതൃപ്തിയോടെ തീരത്തേക്കുള്ള ഒരു പ്രയാണം..നമ്മൾ ജനിച്ചു വളർന്ന വീടുകൾ നമ്മൾ വീണ്ടും പുതുക്കി പണിയുമ്പോൾ കിട്ടുന്ന..മനസ്സിന്റെ ഉള്ളിൽ നിന്ന് വരുന്ന ഒരു ആനന്ദം ഈ സിനിമയുടെ ഒരോ ശ്വാസത്തിലും അയാൾ അനുഭവിക്കുന്നുണ്ടായിരുന്നു…ഈ പേക്കപ്പ് പറച്ചിൽ..ഒരു ചരിത്ര മുഹൂർത്തമാണ് …പുതിയ തലമുറക്ക്..തങ്ങളുടെ സ്വപ്നങ്ങൾ വീണ്ടും വീണ്ടും കാണാൻ ഊർജ്ജം നൽകുന്ന വാമൊഴി…ആര് എന്നെ നിഷേധിച്ചാലും ഒരിക്കൽ ഞാൻ അവിടെ എത്തിച്ചേരും എന്ന കലയുടെ,ജീവിതത്തിന്റെ വലിയ സന്ദേശം..കലാകാരന്റെ സ്നേഹം നിറഞ്ഞ ചങ്കൂറ്റം..

 

shortlink

Related Articles

Post Your Comments


Back to top button