നടി മഞ്ജു വാര്യരെ ശല്യപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് സംവിധായകൻ സനല്‍കുമാർ ശശിധരനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ, നിരപരാധിത്വം തെളിയുന്നത് വരെ സംവിധാനത്തില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് സനല്‍ കുമാര്‍.
സനല്‍ സംവിധാനം ചെയ്ത ‘വഴക്ക്’ എന്ന ചിത്രം സിയോളില്‍ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചതിനൊപ്പമാണ് സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനവും പങ്കുവച്ചത്. വിധിക്ക് മുമ്പ് താൻ മരിച്ചാല്‍, ഇത് തന്റെ അവസാന സിനിമയായിരിക്കാമെന്നും സോഷ്യൽ മീഡിയ പോസ്റ്റിൽ സനൽ പറയുന്നു.
READ ALSO: നീ ഇതിലും നല്ലത് അര്‍ഹിക്കുന്നു: ദിൽഷ- റോബിൻ വേർപിരിയലിന് പിന്നാലെ പ്രതികരണവുമായി നിമിഷയും ജാസ്മിനും
സനൽകുമാറിന്റെ വാക്കുകൾ ഇങ്ങനെ,
‘എന്റെ നിരപരാധിത്വം തെളിയും വരെ സംവിധാനത്തില്‍ നിന്ന് പിന്മാറാനുള്ള തീരുമാനം പ്രഖ്യാപിക്കാനും ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. സിനിമ മാത്രം ജീവിതലക്ഷ്യം ആയിരുന്ന ഒരാളെന്ന നിലയില്‍ മുന്നോട്ട് ജിവിക്കാനും എന്റെ തീരുമാനത്തില്‍ ഉറച്ചുനില്ക്കാനും ബുദ്ധിമുട്ടാണ്. സിനിമ സംവിധാനം ചെയ്യുന്നത് ഒരു ആത്മീയ ഉണര്‍വായി ഞാന്‍ കണ്ടിരുന്നു. എന്റെ ജോലിയുടെ പരിശുദ്ധിക്കായി ഞാന്‍ എല്ലാം നല്കി. സ്വകാര്യ ജീവിതത്തില്‍ എനിക്ക് താളപ്പിഴകള്‍ ഇല്ലെന്ന് ഞാന്‍ പറയുന്നില്ല പക്ഷെ എന്റെ കലാജീവിതത്തില്‍ ഞാന്‍ സത്യസന്ധമായിരുന്നു. എന്റെ മേല്‍ ചുമത്തിയ കേസ് തീര്‍ത്തും തെറ്റാണ്, അധികാരമുള്ള ചിലര്‍ അവരുടെ സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി എന്നെ അപകീര്‍ത്തിപ്പെടുത്താനും പൈശാചികവത്കരിക്കാനും ആഗ്രഹിക്കുന്നു.
ഞാന്‍ നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഞാന്‍ മടങ്ങിവന്നേക്കാം. അല്ലെങ്കില്‍, വിധിക്ക് മുമ്പ് ഞാന്‍ മരിച്ചാല്‍, ഇത് എന്റെ അവസാന സിനിമയായിരിക്കാം’- സനല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments