CinemaComing SoonGeneralLatest NewsNEWS

സൂര്യയെ അത്ഭുതപ്പെടുത്തിയ ഫഹദ് ഫാസിൽ !

ഫഹദ് ഫാസിലിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ സജിമോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘മലയന്‍കുഞ്ഞിന്’ ആശംസകൾ അറിയിച്ച് തമിഴ് നടൻ സൂര്യ. ഫഹദിന്റെ പ്രകടനം തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്ന് സൂര്യ ട്വീറ്റ് ചെയ്തു. ഫഹദ് എപ്പോഴും അദ്ദേഹത്തിന്റെ കഥകൾ കൊണ്ട് ആശ്ചര്യപ്പെടുത്തുന്നു എന്നും അഭിനയത്തിൽ തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് അത്ഭുതപ്പെട്ടു എന്നും താരം ട്വിറ്ററിൽ കുറിച്ചു. സംവിധായകൻ ഫാസിലിനോടുള്ള സ്നേഹവും ആദരവും സൂര്യ അറിയിക്കുകയും ചെയ്തു.

‘ഫാസിൽ സാറിനോട് സ്നേഹവും ആദരവും. ഫഹദ്, നിങ്ങൾ എപ്പോഴും പുതിയ കഥകൾ കൊണ്ട് എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. തികച്ചും വ്യത്യസ്തത തീർക്കുന്ന ദൃശ്യങ്ങൾ കണ്ട് ഞാൻ അത്ഭുതപ്പെട്ടു’, സൂര്യ പോസ്റ്റിൽ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ‘മലയാൻകുഞ്ഞി’ന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. ഫഹദ് ഫാസിലിന്റെ മറ്റൊരു ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് പുതിയ ചിത്രത്തിലും എന്ന് ട്രെയ്‌ലറിൽ നിന്ന് വ്യക്തമാണ്.

ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ എത്തും. മഹേഷ് നാരായണന്‍ തിരക്കഥാകൃത്തും ഛായാഗ്രഹകനുമാകുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. 30 വര്‍ഷങ്ങള്‍ക്ക് ശേഷം എ ആര്‍ റഹ്മാന്‍ മലയാളത്തില്‍ സംഗീത സംവിധാനം നിര്‍വഹിച്ച മലയന്‍കുഞ്ഞിലെ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഗാനത്തിനും ട്രെയിലറിനും മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.

shortlink

Post Your Comments


Back to top button