പോക്സോ കേസിൽ റിമാൻഡിലായ നടന്‍ ശ്രീജിത്ത് രവിക്ക് ജാമ്യം. ചികിത്സ ഉറപ്പാക്കുമെന്ന് പിതാവും ഭാര്യയും സത്യവാങ്മൂലം നൽകണമെന്ന വ്യവസ്ഥയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. വീണ്ടും ഇത്തരത്തിലുള്ള സംഭവങ്ങൾ ആവര്‍ത്തിച്ചാൽ ജാമ്യം റദ്ദാക്കുമെന്നും കോടതി അറിയിച്ചു.
പെരുമാറ്റ വൈകല്യത്തിന് 2016 മുതൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നതിന്റെ രേഖകൾ കോടതിയിൽ നൽകിയിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്. പ്രതി കൃത്യം ആവർത്തിക്കാൻ ഇടയുള്ളതിനാൽ ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ആവർത്തിച്ചാൽ ജാമ്യം റദ്ദാക്കാൻ അപേക്ഷ നൽകാമെന്ന് കോടതി വ്യക്തമാക്കി.
Also Read: ക്ലോസ്‌ട്രോഫോബിയ ഉള്ളവർ സൂക്ഷിക്കുക, ഈ ചിത്രം നിങ്ങളെ അസ്വസ്ഥമാക്കും: മലയൻകുഞ്ഞ് ടീം
കുട്ടികൾക്ക് മുന്നിൽ നഗ്നത പ്രദർശിപ്പിച്ചുവെന്ന കേസിൽ തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ശ്രീജിത്ത് രവിയെ അറസ്റ്റ് ചെയ്തത്. തൃശ്ശൂർ എസ്.എൻ പാർക്കിന് സമീപത്ത് വെച്ചാണ് കുട്ടികൾക്ക് മുന്നിൽ നഗ്നത കാട്ടിയത്. ആഡംബര വാഹനത്തിലെത്തിയ ഒരാൾ അശ്ലീല പ്രദർശനം നടത്തിയെന്ന് കുട്ടികൾ രക്ഷിതാക്കളോട് പറഞ്ഞു. അടുത്ത ദിവസവും പ്രതി ഇതേ സ്ഥലത്തെത്തി അശ്ലീല പ്രദർശനം നടത്തി. ഇതോടെ രക്ഷിതാക്കൾ വെസ്റ്റ് പൊലീസിന് പരാതി നൽകി. പാർക്കിന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോളാണ് നടനെ തിരിച്ചറിഞ്ഞത്.
Post Your Comments