പ്രഖ്യാപന സമയം മുതൽ ശ്രദ്ധിക്കപ്പെട്ട ഫഹദ് ഫാസിൽ ചിത്രമാണ് മലയൻകുഞ്ഞ്. നവാഗതനായ സജിമോൻ പ്രഭാകർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ
രചനയും ഛായാഗ്രഹണവും മഹേഷ് നാരായണനാണ് നിർവ്വഹിക്കുന്നത്. എ ആർ റഹ്മാൻ ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. 30 വർഷങ്ങൾക്ക് ശേഷമാണ് എ ആർ റഹ്മാൻ മലയാളത്തിൽ സംംഗീത സംവിധാനം നിർവ്വഹിക്കുന്നത്.
Also Read: രാജ്കുമാര് റാവുവിന്റെ ഹിറ്റ് ദ ഫസ്റ്റ് കേസ് ഇന്നു മുതൽ
ഇപ്പോളിതാ, ചിത്രത്തിന്റെ ഒരു പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്. പോസ്റ്ററിലൂടെ പ്രേക്ഷകർക്ക് ഒരു മുന്നറിയിപ്പാണ് അണിയറ പ്രവർത്തകർ നൽകുന്നത്. ചിത്രത്തിന്റെ പോസ്റ്ററിനൊപ്പം ക്ലോസ്ട്രോഫോബിയ ഉള്ളവർ സിനിമ കാണുമ്പോൾ സൂക്ഷിക്കുകയെന്നും ചിത്രം നിങ്ങളെ അസ്വസ്ഥരാക്കിയേക്കാം എന്നുമുള്ള മുന്നറിയിപ്പാണുള്ളത്. പരിമിതമായതോ അടഞ്ഞതോ ആയ ഇടങ്ങളോടുള്ള തീവ്രമായ ഭയമാണ് ക്ലോസ്ട്രോഫോബിയ. ഫഹദ് ഫാസിൽ ഈ പോസ്റ്റർ സമൂഹ മാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്.
ഫാസിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. പതിനാറ് വർഷങ്ങൾക്ക് ശേഷം ഫാസിൽ മലയൻകുഞ്ഞിലൂടെ നിർമ്മാണ രംഗത്തേക്ക് തിരിച്ചുവരികയാണ്. മോഹൻലാൽ നായകനായ വിസ്മയത്തുമ്പത്താണ് ഫാസിൽ അവസാനമായി നിർമ്മിച്ച ചിത്രം. ഫഹദിന്റെ ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് നിർമ്മിച്ചതും ഫാസിൽ ആയിരുന്നു. ജൂലൈ 22ന് ചിത്രം തിയേറ്ററുകളിൽ എത്തും.
Post Your Comments