കൊച്ചി: നിവിൻ പോളി ചിത്രം മഹാവീര്യറിന് ക്ലീൻ യു സർട്ടിഫിക്കറ്റ് നൽകി സെൻസർ ബോർഡ്. പോളി ജൂനിയർ പിക്ചേഴ്സ്, ഇന്ത്യൻ മൂവി മേക്കേഴ്സ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി. എസ് ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ‘മഹാവീര്യർ’ എബ്രിഡ് ഷൈനാണ് സംവിധാനം ചെയ്യുനത്. ജൂലൈ 21ന് തീയേറ്ററുകളിലെത്തുന്ന ചിത്രം മലയാളത്തിലെ ആദ്യ ടൈം ട്രാവൽ കോർട്ട് ഡ്രാമ സിനിമയെന്ന ലേബലിലാണ് എത്തുന്നത്.
യുവതാരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവർ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നു.
‘ഞാൻ അഭിനയിക്കാത്ത പല രംഗങ്ങളും കൂട്ടിച്ചേർത്ത് മോശം രീതിയിലാണ് ആ ചിത്രം പുറത്ത് വന്നത്’: കൃപ
എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥ തയ്യാറാക്കിയത് സംവിധായകൻ എബ്രിഡ് ഷൈനാണ്. സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. ഇഷാൻ ചാബ്രയാണ് ചിത്രത്തിനായി സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
Post Your Comments