പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്‍ത കടുവ ബോക്സ് ഓഫീസിൽ കുതിക്കുന്നു. റിലീസ് ചെയ്ത് ആറ് ദിവസങ്ങൾ കൊണ്ട് ആഗോളതലത്തിൽ 30 കോടിയ്ക്ക് മുകളിലാണ് സിനിമയുടെ കളക്ഷൻ. ആറാം ദിനത്തിൽ മാത്രം 14.2 കോടിയാണ് സിനിമ സ്വന്തമാക്കിയത്. മമ്മൂട്ടി ചിത്രം ഭീഷ്മപർവ്വത്തോട് അടുത്ത് തന്നെ കടുവയും വാരാന്ത്യ കളക്ഷൻ നേടുമെന്നാണ് നിഗമനം.
Also Read: പാർത്ഥിപന്റെ ഇരവിൻ നിഴലിനെ പ്രശംസിച്ച് രജനികാന്ത്
ആദ്യ നാല് ദിനങ്ങളിൽ നിന്ന് 25 കോടിയാണ് ചിത്രം നേടിയത്. സമീപകാലത്ത് തിയേറ്ററുകളിൽ ശ്രദ്ധ നേടിയ പൃഥ്വിരാജിൻറെ തന്നെ ജനഗണമന എന്ന ചിത്രത്തേക്കാൾ മികച്ച ഓപണിംഗ് കളക്ഷനാണ് ചിത്രം നേടിയത്. പൃഥ്വിരാജിൻറെ കരിയറിലെ ഏറ്റവും മികച്ച ഓപണിംഗ് കളക്ഷൻ ആണിത്. ജനഗണമന എട്ട് ദിവസം കൊണ്ട് നേടിയ കളക്ഷനാണ് കടുവ ആദ്യ നാല് ദിനങ്ങളിൽ തന്നെ നേടിയത്.
ഗൾഫ് മേഖലയിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. യുഎഇയിൽ നിന്ന് മാത്രമായി 7.65 കോടിയോളം രൂപയാണ് നേടിയിരിക്കുന്നത്. മിനിയൻസ്, ടോപ്പ് ഗൺ: മാവറിക്ക്, ജുറാസിക് വേൾഡ്, റോക്കട്രി: ദി നമ്പി ഇഫക്റ്റ് എന്നീ സിനിമകളെയും യുഎഇ ബോക്സ് ഓഫീസിൽ കടുവ മറികടന്നു. പാൻ ഇന്ത്യൻ തലത്തിൽ മികച്ച പ്രൊമോഷൻ നൽകിക്കൊണ്ട് റിലീസ് ചെയ്യുന്ന ആദ്യ മലയാള സിനിമകളിൽ ഒന്നാണ് കടുവ.
Post Your Comments