CinemaGeneralIndian CinemaLatest NewsMollywood

മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് മാറട്ടെ, അദൃശ്യ ജാലകങ്ങളുടെ സെറ്റിൽ ഐസിസി രൂപീകരിച്ചു: ഡോ. ബിജു

ഡോ. ബിജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അദൃശ്യ ജാലകങ്ങൾ. ടൊവിനോ തോമസ്, നിമിഷ സജയൻ എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. എല്ലാനർ ഫിലിംസിന്റെ ബാനറിൽ രാധിക ലാവു ആണ് ചിത്രം നിർമ്മിക്കുന്നത്. ടൊവിനോ തോമസ് പ്രൊഡക്ഷൻസ്, മൈത്രി മൂവീ മേക്കേഴ്‌സ് എന്നിവരും നിർമ്മാണത്തിൽ പങ്കാളികളാണ്. ഇപ്പോളിതാ, സിനിമയുടെ സെറ്റിൽ പരാതി പരിഹാര സെൽ രൂപീകരിച്ച വിവരം അറിയിച്ചിരിക്കുകയാണ് സംവിധായകൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ. ബിജു ഇക്കാര്യം അറിയിച്ചത്. സിനിമ മേഖല കൂടുതൽ സ്ത്രീ സൗഹാർദപരമാവുക എന്നത് ഏറെ പ്രധാനമാണെന്നും മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് മാറട്ടെയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഐസിസിയിലെ അം​ഗങ്ങളുടെ വിവരങ്ങളും ബിജു പങ്കുവച്ചിട്ടുണ്ട്.

നിമിഷ സജയനാണ് ഐസിസിയുടെ അധ്യക്ഷത വഹിക്കുന്നത്. അഡ്വ. ആശാലത എക്സ്റ്റേണൽ അംഗമാണ്. മധുമിത, അനിമോൾ, എൽദോ സെൽവരാജ് എന്നിവരും പരാതി പരിഹാര സെല്ലിന്റെ അംഗങ്ങളാണ്.

Also Read: മമ്മൂട്ടി ചിത്രം ‘ഗ്യാങ്സ്റ്റര്‍’ രണ്ടാം ഭാഗം ഒരുങ്ങുന്നു: വ്യക്തമാക്കി ആഷിഖ് അബു

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

സിനിമാ മേഖലയിൽ തൊഴിലിടങ്ങൾ കൂടുതൽ സ്ത്രീ സൗഹൃദവും തൊഴിലാളി സൗഹൃദവും ആവുക എന്നത് ഏറെ പ്രധാനമാണ് . പരാതി പരിഹാര സെൽ ഉറപ്പു വരുത്തുന്ന സിനിമാ സെറ്റുകൾ വളരെ കുറവാണ്‌ . “അദൃശ്യ ജാലകങ്ങൾ” സിനിമയുടെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിച്ച വിവരം സന്തോഷ പൂർവം അറിയിക്കുന്നു . പൊതുവെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി രൂപീകരിക്കുന്നത് സിനിമയുടെ ഷൂട്ടിങ് സമയത്ത് മാത്രമാണ് . എന്നാൽ ഒരു സിനിമ എന്നത് പ്രീ പ്രൊഡക്ഷൻ കാലയളവ് മുതൽ തന്നെ ആരംഭിക്കുന്നു . അതിനാൽ നിലവിലുള്ള രീതിയിൽ നിന്നും വ്യത്യസ്തമായി ഞങ്ങൾ ഈ ഇന്റേണൽ കമ്മിറ്റി സിനിമയുടെ പ്രീ പ്രൊഡക്ഷൻ ഘട്ടം മുതൽ തന്നെ രൂപീകരിക്കുകയാണ് . നിർമാതാക്കൾ എല്ലനാർ ഫിലിംസ് , മൈത്രി മൂവി മേക്കേഴ്‌സ് , ടൊവിനോ തോമസ് പ്രൊഡക്ഷൻസ് എന്നിവർക്ക് നന്ദി ..
മലയാള സിനിമ പുതിയ ശീലങ്ങളിലേക്ക് കൂടി മാറട്ടെ …

 

shortlink

Related Articles

Post Your Comments


Back to top button