CinemaGeneralIndian CinemaKollywoodLatest NewsMollywood

കുഞ്ചാക്കോ ബോബന്‍ – അരവിന്ദ് സ്വാമി കൂട്ടുകെട്ട്: ഒറ്റ് പൂർത്തിയായി

കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്ന ദ്വിഭാഷാ ചിത്രമാണ് ഒറ്റ്. ടിപി ഫെല്ലിനിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറില്‍ തെന്നിന്ത്യൻ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറില്‍ ഷാജി നടേശനും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്. രണ്ടകം എന്ന പേരിലാണ് ചിത്രം തമിഴിൽ പ്രദർശനത്തിന് എത്തുക. ഇപ്പോളിതാ, സിനിമയുടെ ചിത്രീകരണം പൂർത്തിയായി എന്ന വിവരമാണ് പുറത്ത് വരുന്നത്. സിനിമ ഉടൻ തന്നെ റിലീസ് ചെയ്യുമെന്നാണ് വിവരം.

Also Read: പ്രതിഫലം ഇരട്ടിയാക്കി കെജിഎഫ് നായിക ശ്രീനിധി ഷെട്ടി

ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണിത്. ത്രില്ലര്‍ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. എസ് സജീവാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയത്.

തെലുങ്ക് താരം ഇഷ റെബ്ബയാണ് നായികയായെത്തുന്നത്. ജാക്കി ഷറോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. എ എച്ച് കാശിഫ് ആണ് ചിത്രത്തിലെ ​ഗാനങ്ങൾക്ക് സംഗീതം പകർന്നിരിക്കുന്നത്. വിജയ് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button