CinemaGeneralLatest NewsNew ReleaseNEWS

ജോണ്‍ എബ്രഹാമിന്റെ ‘ഏക് വില്ലൻ റിട്ടേണ്‍സ്’ തിയേറ്ററുകളിലേക്ക്

ജോണ്‍ എബ്രഹാമും അര്‍ജുൻ കപൂറും കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രമാണ് ‘ഏക് വില്ലൻ റിട്ടേണ്‍സ്’. ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. ഏക് വില്ലൻ റിട്ടേണ്‍സ് ജൂലൈ 29ന് തിയേറ്ററുകളിലെത്തും. മൊഹിത് സുരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നേരത്തെ, ചിത്രത്തിന്റെ ട്രെയിലര്‍ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. മിസ്റ്ററി/ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ് ഏക് വില്ലൻ റിട്ടേണ്‍സ്. ദിഷ പടാനിയും താര സുതാരിയയുമാണ് നായികമാര്‍.

ടി സീരീസും ബാലാജി മോഷൻ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വികാസ് ശിവരാമനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. 2014ല്‍ പുറത്തിറങ്ങിയ ‘ഏക്‌ വില്ല’ന്‍റെ രണ്ടാം ഭാഗമാണ് ‘ഏക് വില്ലൻ റിട്ടേണ്‍സ്’. സിദ്ധാർഥ് മൽഹോത്ര, ശ്രദ്ധ കപൂർ, റിതേഷ് ദേശ്‌മുഖ്‌ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സൂപ്പര്‍ഹിറ്റ്‌ ചിത്രമാണ് ‘ഏക്‌ വില്ലന്‍’.

Read Also:- ‘ലേഡി സൂപ്പർ സ്റ്റാർ 75’: നയൻതാരയുടെ പുതിയ ചിത്രം ഒരുങ്ങുന്നു

‘ഏക്‌ വില്ലന്‍’ നായകനും വില്ലനും തമ്മിലുള്ള സംഘട്ടനത്തെ കുറിച്ചായിരുന്നെങ്കില്‍, ‘ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌’ രണ്ട്‌ വില്ലന്‍മാരുടെ കഥയാണ് പറയുന്നത്‌. ചിത്രത്തില്‍ ജോണ്‍ എബ്രഹാമും അര്‍ജുന്‍ കപൂറും വില്ലന്‍ വേഷങ്ങളിലാണ് പ്രത്യക്ഷപ്പെടുക. മോഹിത്‌ സൂരിയും ഒന്നിച്ചുള്ള ജോണ്‍ എബ്രഹാമിന്‍റെ ആദ്യ ചിത്രമാണ് ‘ഏക്‌ വില്ലന്‍ റിട്ടേണ്‍സ്‌’. ‘ഹാഫ് ഗേൾഫ്രണ്ട്’, ‘ആഷിഖി 2’, ‘മർഡർ 2’, ‘സെഹർ’, ‘കലിയുഗ്‌’ തുടങ്ങിയവയാണ് മോഹിത് സൂരിയുടെ സംവിധാനത്തില്‍ പിറന്ന മറ്റുചിത്രങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button