പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററിൽ റിലീസായത്. ചിത്രത്തിലെ ഭിന്നശേഷിക്കാർക്കെതിരായ ഡയലോഗ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. സംഭവത്തിൽ ഷാജി കൈലാസും പൃഥ്വിരാജും മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ചിത്രത്തിലെ രംഗം മാറ്റുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് അണിയറ പ്രവർത്തകർ തങ്ങളുടെ ഭാഗം വിശദീകരിക്കുന്നതിനായി തിരുവനന്തപുരത്ത് വച്ച് വാർത്താസമ്മേളനം നടത്തിയിരുന്നു.
ചിത്രത്തിന്റെ തുടക്കം മുതൽ ഇന്നുവരെയും പ്രശ്നങ്ങളായിരുന്നു എന്നാണ് സംവിധായകൻ പറയുന്നത്. കോവിഡായിട്ടും പ്രളയമായിട്ടും കേസുകളായിട്ടും സെൻസർ ബോർഡ് ആയിട്ടും പ്രശ്നങ്ങൾ വന്നെന്നും അതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകുമെന്നുമാണ് ഷാജി കൈലാസ് പറഞ്ഞത്.
Also Read: എമ്പുരാൻ തിരക്കഥ പൂർത്തിയായി, 2023ൽ ചിത്രീകരണം തുടങ്ങും: പൃഥ്വിരാജ്
ഷാജി കൈലാസിന്റെ വാക്കുകൾ:
90കളിൽ നടക്കുന്ന ഒരു കഥയാണ് സിനിമയുടെ പശ്ചാത്തലം. അന്നത്തെ സിനിമ പോലെ ചെയ്യണം എന്നാവശ്യപ്പെട്ടാണ് ഈ സിനിമ എന്റെ മുന്നിലേക്ക് എത്തുന്നത്. എന്റെ പഴയ സ്റ്റൈലിൽ തന്നെ ചെയ്ത് തരണമെന്നാണ് പൃഥ്വിരാജും ആവശ്യപ്പെട്ടത്. കടുവയെ ഇപ്പോൾ കുടുംബപ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു. സിനിമ എല്ലാവർക്കും ഇഷ്ടപ്പെട്ടു എന്നതിൽ സന്തോഷം.
സിനിമയുടെ തുടക്കം മുതൽ ഇന്നുവരെയും പ്രശ്നങ്ങളാണ്. കോവിഡായിട്ടു വന്നു, പ്രളയമായി വന്നു, കേസുകളായിട്ടു വന്നു, കോടതി വന്നു, സെൻസർ ബോർഡ് വന്നു. അതൊക്കെ ഞങ്ങൾ അതിജീവിച്ച് മുന്നോട്ടുപോകും.
Post Your Comments