പ്രമുഖ സംവിധായകൻ രാം ഗോപാൽ വർമ്മയുടെ ഏറ്റവും പുതിയ ചിത്രമായ ലഡ്കി: എന്റർ ദി ഗേൾ ഡ്രാഗൺ റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ 15ന് ചിത്രം തിയേറ്ററുകളിലെത്തും. ലോകമെമ്പാടുമായി 47,530 സ്ക്രീനുകളില്‍ ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുമെന്നാണ് സംവിധായകന്റെ അവകാശവാദം. ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നട എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രമെത്തുന്നത്. രാം ഗോപാല്‍ വര്‍മ്മ ഇതുവരെ സംവിധാനം ചെയ്തതിൽ ഏറ്റവും ചെലവേറിയ സിനിമയാണിത്.
ഒരു ഇന്തോ – ചൈനീസ് സംയുക്ത നിര്‍മ്മാണ സംരംഭമാണ് ചിത്രം. ഇന്ത്യൻ കമ്പനിയായ ആർട്സി മീഡിയ, ചൈനീസ് കമ്പനിയായ ബിഗ് പീപ്പിൾ എന്നിവയുടെ ബാനറുകളിൽ ജിംഗ് ലിയു, നരേഷ് ടി, ശ്രീധർ ടി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഷാൻ ഡോൺബിംഗ്, വി വി നന്ദ എന്നിവരാണ് സഹ നിർമ്മാതാക്കൾ. ഗുരുപരൺ ഇന്റർനാഷണലാണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിനെത്തിക്കുന്നത്.
ആക്ഷൻ – റൊമാന്റിക് വിഭാഗത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പൂജ ഭലേക്കർ, അഭിമന്യു സിങ്, രാജ്പാൽ യാദവ്, ടിയാൻലോങ് ഷി, മിയ മുഖി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.
Post Your Comments