ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ‘പൊന്നിയിൻ സെല്വൻ’. ചിത്രത്തിൽ തന്റെ കഥാപാത്രത്തെക്കുറിച്ച് ജയറാം ഫേസ്ബുക്കിൽ കുറിച്ച വാക്കുകളാണ് ആരാധകർക്കിടയിലെ ചർച്ച വിഷയം. ആഴ്വാര്‍ക്കടിയന്‍ നമ്പി എന്ന കഥാപാത്രത്തെയാണ് ജയറാം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തിരുമലൈയപ്പന് എന്നും ഈ കഥാപാത്രത്തിന് പേരുണ്ട്. ഉത്തമ ചോളന്റെ അമ്മയും ഗണ്ഡരാദിത്യയുടെ ഭാര്യയുമായ സെംബ്രിയാന് മഹാദേവിയുടെയും പ്രധാനമന്ത്രിയുടെയും ചാരനാണ് പൊന്നിയിന്‍ സെല്‍വനിൽ ജയറാം കഥാപാത്രം.
‘രവിവര്‍മ്മൻ, മണിരത്നം. വാക്കുകൾക്ക് അതീതമായ പ്രതിഭകൾ. ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന പൊന്നിയിൻ സെല്വന്. ഒരുപാട് ആഗ്രഹിച്ച വേഷം. ആഴ്വാര്‍ക്കടിയന്‍ നമ്പി’ ജയറാം ഫേസ്ബുക്കിൽ കുറിച്ചു. ഇതിഹാസ സാഹിത്യകാരൻ കൽക്കിയുടെ വിശ്വ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കിയാണ് മണിരത്നം പൊന്നിയിൻ സെൽവൻ ഒരുക്കുന്നത്.
ചോള രാജാവായിരുന്ന അരുൾമൊഴി വർമ്മനെ കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവൽ. വൻ താരനിര അണിനിരക്കുന്ന ചിത്രം രണ്ട് ഭാഗങ്ങളായാണ് പ്രദർശനത്തിനെത്തുന്നത്. 500 കോടി മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം മണിരത്നത്തിന്റെ ഉടമസ്ഥതയിലുള്ള മദ്രാസ് ടാക്കീസും ലൈക്ക പ്രോഡക്ഷനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയം രവി, കാർത്തി, റഹ്മാൻ, പ്രഭു, ശരത് കുമാർ, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാൽ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി, അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങി ഒട്ടേറേ അഭിനേതാക്കൾ ചിത്രത്തിലുണ്ട്.
Read Also:- വിവാദങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ കുതിച്ച് കടുവ
ചിത്രത്തിൽ പ്രകാശ് രാജ് അവതരിപ്പിക്കുന്ന സുന്ദര ചോഴർ എന്ന കഥാപാത്രം ആദ്യം അമിതാഭ് ബച്ചനായിരുന്നു ചെയ്യാനിരുന്നത്. ഏ ആർ റഹ്മാനാണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത്. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ 5 ഭാഷകളിലായിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെപ്റ്റംബർ 30ന് ചിത്രം തിയേറ്ററുകളിലെത്തും.
Post Your Comments