BollywoodCinemaGeneralIndian CinemaLatest News

എന്റെ കുടുംബത്തിൽ നിന്ന് പത്താം ക്ലാസ് ജയിച്ച ആദ്യത്തെ ആൺകുട്ടിയാണ് ഞാൻ: രൺബീർ കപൂർ

തന്റെ കുടുംബത്തിൽ ആദ്യമായി പത്താം ക്ലാസ് പാസായ ആൺകുട്ടി താൻ ആണെന്ന് നടൻ രൺബീർ കപൂർ. ഏറ്റവും പുതിയ ചിത്രമായ ഷംഷേരയുടെ പ്രൊമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് നടൻ മനസ്സുതുറന്നത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഡോളി സിം​ഗിന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് താരം ഇക്കാര്യം പറഞ്ഞത്.

‘53.4 ശതമാനം മാർക്കാണ് എനിക്ക് കിട്ടിയത്. പരീക്ഷാഫലം വന്നപ്പോൾ കുടുംബത്തിലെ എല്ലാവർക്കും ഭയങ്കര സന്തോഷമായി. പാർട്ടിയൊക്കെ നടത്തി. ഞാൻ ജയിക്കുമെന്ന് അവർക്ക് ഒരു പ്രതീക്ഷയുമുണ്ടായിരുന്നില്ല’, രൺബീർ പറഞ്ഞു.

നേരത്തെ നൽകിയ ഒരു അഭിമുഖത്തിലും തന്റെയും കുടുംബാംഗങ്ങളുടേയും വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് രൺബീർ പറഞ്ഞിരുന്നു. വീട്ടിൽ ഏറ്റവും ഉയർന്ന വിദ്യാഭ്യാസമുള്ളത് തനിക്കാണെന്നായിരുന്നു അന്ന് താരം പറഞ്ഞത്. അച്ഛൻ എട്ടാം ക്ലാസ് വരെയാണ് പഠിച്ചതെന്നും അമ്മാവൻ ഒൻപതാം ക്ലാസിലും മുത്തശ്ശൻ ആറാം ക്ലാസിലും പഠനം നിർത്തിയെന്നും നടൻ വ്യക്തമാക്കിയിരുന്നു.

Also Read: സാമൂഹ മാധ്യമങ്ങളിൽ ആളുകൾ ചൂണ്ടിക്കാണിച്ചപ്പോഴാണ് പിഴവ് ശ്രദ്ധയിൽപ്പെട്ടത്: കടുവ വിവാദത്തിൽ തിരക്കഥാകൃത്ത്

ഷംഷേരയാണ് രൺബീറിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. വാണി കപൂർ, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button