CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ഇതിലെ രണ്ടു റോളും ഒരു പോലെ പ്രധാനപ്പെട്ടതാണ് ഡബിൾ റോൾ ചെയ്യാൻ ഞാൻ നിവിനോട് പറഞ്ഞു’: എബ്രിഡ് ഷൈൻ

കൊച്ചി: എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത് നിവിൻ പോളി കേന്ദ്ര കഥാപാത്രമായെത്തുന്ന ‘മഹാവീര്യർ’ റിലീസിനൊരുങ്ങുന്നു. ആക്ഷന്‍ ഹീറോ ബിജു, 1983 എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിവിന്‍ പോളിയും എബ്രിഡ് ഷൈനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തിൽ ആസിഫ് അലിയും ഒരു പ്രധാന വേഷത്തിലെത്തുന്നു. ഫാന്റസി മൂഡിലുള്ള ചിത്രത്തിന്റെ ട്രെയ്‌ലർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇപ്പോൾ ചിത്രത്തിന്റെ സംവിധായകൻ എബ്രിഡ് ഷൈൻ മാധ്യമങ്ങളോട് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഈ ചിത്രത്തിൽ ഡബിൾ റോൾ ചെയ്യാൻ നിവിൻ പോളിയോട് ആവശ്യപ്പെട്ടിരിന്നുവെന്നും എന്നാൽ, നിവിൻ ആസിഫ് അലിയെ സജസ്റ്റ് ചെയ്യുകയായിരുന്നെന്നും എബ്രിഡ് ഷൈൻ പറയുന്നു. ഹീറോയും ആന്റി ഹീറോയും തമ്മിലുള്ള മത്സരമോ അടിയോ യുദ്ധമോ ഒന്നുമല്ല ഈ സിനിമയെന്നും അദ്ദേഹം കൂട്ടി ചേർത്തു.

എബ്രിഡ് ഷൈനിന്റെ വാക്കുകൾ ഇങ്ങനെ;

പ്രാകൃത ചിന്തകളും അന്ധവിശ്വാസങ്ങളും സമൂഹത്തിലേക്ക് അഴിച്ചുവിടരുത്: കടുവ സിനിമയ്ക്കെതിരെ രമേശ് ചെന്നിത്തല

‘ഈ സിനിമയുടെ കഥ ഞാൻ ആദ്യം പറയുന്നത് നിവിനോടാണ്. ഇതിൽ ഡബിൾ റോൾ ചെയ്യാൻ ഞാൻ നിവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിലെ രണ്ടു റോളും ഒരു പോലെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് രണ്ടും നിവിൻ ചെയ്‌താൽ കൊള്ളാമെന്ന് ഞാൻ പറഞ്ഞു. ഒരു റോൾ ഞാൻ പ്ലേ ചെയ്യാം, മറ്റേ റോൾ വേറെ ഒരു നടൻ ചെയ്യട്ടെ എന്നായിരുന്നു നിവിന്റെ മറുപടി.

നിവിനാണ് ആസിഫിനെ സജസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ആസിഫ് അലി വേറെ ഒരുപാട് സിനിമകളുമായി തിരക്കിലായിരുന്നു. ആസിഫ് വരുമെന്ന് തോന്നുന്നില്ലെന്ന് ഞാൻ നിവിൻ പോളിയോട് പറഞ്ഞു. ചേട്ടൻ ഇത് പോയി പറഞ്ഞ് നോക്കൂ, ഞാനാണ് കഥ കേൾക്കുന്നതെങ്കിൽ ഞാൻ ചെയ്യും. അതുകൊണ്ട് തന്നെ ഇത് ആസിഫ് ചെയ്യുമെന്നാണ് എനിക്ക് തോന്നുന്നതെന്നാണ് നിവിൻ തന്ന മറുപടി.

പഴയ താണ്ഡവങ്ങൾ നടക്കില്ല മോനേ ദിനേശാ: കടുവ വിവാദങ്ങളിൽ ഷാജി കൈലാസിനോട് ശാരദക്കുട്ടി

ഒരേ പോലെ പ്രാധാന്യമുള്ള റോളുകളായത് കൊണ്ടാണ് നിവിനെയും ആസിഫിനെയും പ്ലേസ് ചെയ്തത്. നിവിൻ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണിതിൽ. അത് നിവിൻ മനോഹരമായി ചെയ്തിട്ടുണ്ട്. ആസിഫും അതേ പോലെ വളരെ നല്ലൊരു ക്യാരക്ടറാണ് കൈകാര്യം ചെയ്യുന്നത്. ഹീറോയും ആന്റി ഹീറോയും തമ്മിലുള്ള മത്സരമോ അടിയോ യുദ്ധമോ ഒന്നുമല്ല ഈ സിനിമ.’

shortlink

Related Articles

Post Your Comments


Back to top button