
മലയാളത്തിന്റെ നടന വിസ്മയമാണ് മോഹൻലാൽ. ഇപ്പോളിതാ, മോഹൻലാലിനെ കുറിച്ച് നടൻ ഹരീഷ് പേരടി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. അഭിപ്രായ വ്യത്യാസങ്ങളുടെ പേരിൽ മാറ്റിനിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത് അഭിപ്രായ വ്യത്യാസം ഒരാളുടെ സ്വാതന്ത്ര്യമാണെന്ന തിരിച്ചറിവോടെ മോഹൻലാൽ ചേർത്ത് നിർത്തുമെന്നാണ് ഹരീഷ് പറയുന്നത്. അദ്ദേഹം അഭിനയത്തിലും മനുഷ്യത്വത്തിലും ഒരു വിസ്മയമാണെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു…അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ.
Also Read: ‘ജവാനും മുല്ലപ്പൂവും’: ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു
‘ഓളവും തീരവും’ എന്ന സിനിമയിലാണ് ഹരീഷ് പേരടി ഇപ്പോൾ അഭിനയിക്കുന്നത്. മോഹൻലാൽ നായകനാകുന്ന സിനിമയിൽ കുഞ്ഞാലി എന്ന വില്ലൻ കഥാപാത്രമായാണ് ഹരീഷ് എത്തുന്നത്. പ്രിയദർശൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. എംടി വാസുദേവൻ നായരുടെ ചെറുകഥയെ ആസ്പദമാക്കിയാണ് സിനിമ ഒരുങ്ങുന്നത്.
Post Your Comments