പൃഥ്വിരാജിനെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ ചിത്രമാണ് കടുവ. ഏറെ പ്രതിസന്ധികൾക്കൊടുവിൽ കഴിഞ്ഞ ദിവസമാണ് ചിത്രം തിയേറ്ററിൽ എത്തിയത്. 9 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് തിരിച്ചെത്തുന്ന ചിത്രമാണിത്. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് സിനിമ കാഴ്ചവെക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ചിത്രം എട്ട് വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണം നേടുന്നുണ്ട്.
20 കോടി ബജറ്റിൽ ഒരുങ്ങിയ ചിത്രത്തിന് ലോകമെമ്പാടുമായി അഞ്ഞൂറിൽ പരം തിയേറ്ററുകളിൽ സ്ക്രീനിങ് ഉണ്ട്. ആദ്യദിനത്തിൽ നാല് കോടിയാണ് ചിത്രം നേടിയത്. മൂന്ന് കോടിയാണ് രണ്ടാം ദിവസം ചിത്രം ബോക്സ് ഓഫീസിൽ നേടിയത്. പ്രീ റിലീസ് കളക്ഷൻ മാത്രം 86 ലക്ഷം രൂപയായിരുന്നു.
Also Read: ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ പാൽതു ജാൻവർ വരുന്നു
ആദം ജോണിന്റെ സംവിധായകനും ലണ്ടൻ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിർവ്വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം വിവേക് ഒബ്റോയ് പ്രതിനായകനായി എത്തുന്ന ചിത്രത്തിൽ സായ് കുമാർ, സിദ്ദിഖ്, ജനാർദ്ദനൻ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവർ മറ്റു വേഷങ്ങളിൽ എത്തുന്നു. ലൂസിഫറിനു ശേഷം വിവേക് ഒബ്റോയ് അഭിനയിക്കുന്ന മലയാള ചിത്രമാണ് കടുവ. പൃഥ്വിരാജ് പ്രൊഡക്ഷൻസും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ് നിർമ്മാണം.
Post Your Comments