തമിഴിലെ മികച്ച യുവനടന്മാരിൽ ഒരാളാണ് ധനുഷ്. നിരവധി വ്യത്യസ്തങ്ങളായ വേഷങ്ങൾ മികച്ച രീതിയിൽ അവതരിപ്പിക്കാൻ ധനുഷിന് കഴിഞ്ഞിട്ടുണ്ട്. തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ സിനിമ അരങ്ങേറ്റം. തമിഴ് സിനിമ ലോകത്ത് നിന്ന് ഇപ്പോൾ ഹോളിവുഡ് വരെ എത്തി നിൽക്കുകയാണ് ധനുഷ്.
ഇപ്പോളിതാ, സിനിമ ജീവിതത്തിന്റെ തുടക്ക കാലത്ത് താന്‍ കടുത്ത ബോഡി ഷെയ്മിങ്ങിന് ഇരയായിട്ടുണ്ടെന്ന ധനുഷിന്റെ വെളിപ്പെടുത്തൽ വീണ്ടും ചർച്ചയാകുകയാണ്. ഒരു ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ പറഞ്ഞത്. ഏറെ കാലങ്ങൾക്ക് മുൻപാണ് ഈ അഭിമുഖം നൽകിയതെങ്കിലും താരത്തിന്റെ ഈ തുറന്ന് പറച്ചില് വീണ്ടും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
Also Read: മലയാള സിനിമയിൽ മാസ് എന്റർടെയ്ൻമെന്റ് ചിത്രങ്ങൾ വേണം: കടുവയെ കുറിച്ച് ഉണ്ണി മുകുന്ദൻ
ധനുഷിന്റെ വാക്കുകൾ:
കാതല്‍ കൊണ്ടേന്‍ എന്ന സിനിമ ചിത്രീകരിക്കുമ്പോള്‍ ആരാണ് ഈ സിനിമയിലെ നായകനെന്ന് ഒരാള്‍ വന്ന് ചോദിച്ചു. ഞാന്‍ ആണെന്ന് പറഞ്ഞാല്‍ അയാൾ പരിഹസിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. അന്ന് അത് താങ്ങാനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ല. അതിനാല്‍ മറ്റൊരാളെ ചൂണ്ടിക്കാട്ടി അയാളാണ് നായകനെന്ന് പറഞ്ഞു. എന്നാല്‍, കുറച്ച് സമയത്തിന് ശേഷം ഞാനാണ് നായകനെന്ന് അയാൾ മനസ്സിലാക്കി.
അയ്യേ ഇതാണോ ഹീറോ എന്ന് പറഞ്ഞ് എന്നെ കളിയാക്കി. ഈ ഓട്ടോ ഡ്രൈവര്‍ ആണ് ഹീറോ പോലും എന്നായിരുന്നു കമന്റ്. ആ പരിഹാസം കേട്ട് എനിക്ക് സങ്കടം സഹിക്കാൻ കഴിഞ്ഞില്ല. ഞാന്‍ പൊട്ടിക്കരഞ്ഞു. അന്ന് എനിക്ക് ഇത്തരം പരിഹാസങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രാപ്തിയില്ലായിരുന്നു. പിന്നീട് ഞാൻ ചിന്തിച്ചു, ഒരു ഓട്ടോ ഡ്രൈവർ നായകനായാൽ എന്താണ് കുഴപ്പമെന്ന്. അതാണ് എന്നെ ഇവിടെ വരെ എത്തിച്ചത്.
Post Your Comments