![](/movie/wp-content/uploads/2022/07/61997-not-a-heart-attack-just-a-little-chest-pain-dhruv-vikram-said-that-chiyan-is-fine-2.webp)
നടൻ വിക്രമിന് ഹൃദയാഘാതം ഉണ്ടായെന്ന വാർത്ത നിഷേധിച്ച് മകൻ ധ്രുവ് വിക്രം. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെ ആയിരുന്നു ധ്രുവിന്റെ പ്രതികരണം. വിക്രമിന് നെഞ്ചിൽ നേരിയ അസ്വസ്ഥതയുണ്ടായിരുന്നു, അതിനായി ചികിത്സയിലാണെന്നും, ഹൃദയാഘാതം ഉണ്ടായിട്ടില്ലെന്നുമാണ് ധ്രുവ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാർത്തകൾ തങ്ങൾക്ക് വേദനയുണ്ടാക്കിയെന്നും ധ്രുവ് കൂട്ടിച്ചേർത്തു.
ഇന്ന് ഉച്ചയോടെയാണ് വിക്രമിനെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നെഞ്ചിൽ നേരിയ അസ്വസ്ഥത ഉണ്ടായതിനെത്തുടർന്ന് ചെന്നൈ കാവേരി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. ഇത് സംബന്ധിച്ച് ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിട്ടുണ്ട്. വിക്രം ഇന്ന് തന്നെ ആശുപത്രിവിട്ടേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: ഫഹദിന്റെ മലയൻകുഞ്ഞ് തിയേറ്ററിൽ തന്നെ എത്തും: റിലീസ് ജൂലൈ 22ന്
അതേസമയം, വാർത്ത പുറത്തു വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉൾപ്പടെ നിരവധിപ്പേരാണ് സമൂഹ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേരുന്നത്. ‘ഗെറ്റ് വെൽ സൂൺ ചിയാൻ’ എന്ന ഹാഷ് ടാഗ് ഇപ്പോൾ ട്വിറ്ററിൽ ട്രെന്റിംഗ് ആണ്.
ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയിൽ നടക്കാനിരിക്കുന്ന തന്റെ വരാനിരിക്കുന്ന ചിത്രമായ ‘പൊന്നിയിൻ സെൽവ’ന്റെ ടീസർ ലോഞ്ചിൽ അദ്ദേഹം പങ്കെടുക്കേണ്ടതായിരുന്നു.
Post Your Comments