മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം ജൂലൈ 15ന് ആരംഭിക്കും. റോഷാക്കിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി കേരളത്തിലേക്ക് മടങ്ങിയെത്തുന്ന മമ്മൂട്ടി ഏതാനും ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബി ഉണ്ണികൃഷ്ണന്റെ ചിത്രത്തില്‍ ജോയിന്‍ ചെയ്യുമെന്നാണ് വിവരം. ഒരു ‘മാസ്സ് ത്രില്ലർ’ ആയിട്ടായിരിക്കും ചിത്രം എത്തുക. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി തെന്നിന്ത്യയിലെ തന്നെ മുൻനിര നായികമാർ എത്തുമെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.
സ്നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോൾ എന്നിവർ മമ്മൂട്ടിയോടൊപ്പം ലീഡ് റോളിൽ എത്തുമെന്നാണ് വിവരം. വന്‍ ബജറ്റിലാണ് ഈ ചിത്രം ഒരുക്കുന്നത്. യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ മമ്മൂട്ടി ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുക. ഉദയകൃഷ്ണയുടേതാണ് തിരക്കഥ. ഈ വര്‍ഷം തന്നെ ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
Also Read: ഓർമ്മകൾ നഷ്ടമാകുന്നു.. അതാണ് ഏറ്റവും വലിയ ഭയം: തുറന്നു പറഞ്ഞ് തമന്ന
‘ഉദയകൃഷ്ണയുടെ സ്ക്രിപ്റ്റിൽ ഒരു പൊലീസ് ചിത്രമായിരിക്കും ഇത്. തമാശകൾ ഏറെ ഇല്ലാത്ത ഗൗരവമുള്ള കഥ പറയുന്ന ചിത്രം. ഉദയൻ അത്തരമൊരു സിനിമ ചെയ്തിട്ടില്ല. പുട്ടിന് പീര ഇടുന്ന പോലെ തമാശകൾ ഒന്നും ഉണ്ടാകില്ല, എന്നാൽ ഒരു മാസ്സ് ചിത്രവുമായിരിക്കും’, ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.
2010ൽ റിലീസ് ചെയ്ത ‘പ്രമാണി’ ആയിരുന്നു മമ്മുട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ മുൻപ് ഒരുക്കിയ ചിത്രം. താഴെകീഴ്പ്പാടം എന്ന പഞ്ചായത്തിലെ പ്രസിഡന്റ് വിശ്വനാഥ പണിക്കർ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചത്. ഫഹദ് ഫാസിൽ, സ്നേഹ, പ്രഭു, നസ്രിയ, സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ജനാർദ്ദനൻ തുടങ്ങിയവരും ചിത്രത്തിൽ അണിനിരന്നിരുന്നു.
Post Your Comments