CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘ലാലേട്ടന്‍ ഒറ്റയ്ക്ക് നിന്ന് പതിനഞ്ചു പേരെ അടിച്ചിട്ടപ്പോള്‍ ആരും ഒന്നും മിണ്ടിയില്ലല്ലോ’: പൃഥ്വിരാജ്

കൊച്ചി: യുവതാരം പൃഥ്വിരാജ് നായകനാകുന്ന മാസ് ചിത്രം ‘കടുവ’ ജൂലൈ ഏഴിന് തിയേറ്ററുകളില്‍ എത്തുകയാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് കടുവ. മലയാളം, തെലുങ്ക്, തമിഴ്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലെല്ലാം റിലീസിനെത്തുന്ന ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷയിലാണ് ആരാധകര്‍.

ഇപ്പോൾ, ഇതര ഭാഷകളിലെ മാസ് ചിത്രങ്ങള്‍ക്ക് മലയാളത്തില്‍ ലഭിക്കുന്ന സ്വീകാര്യത, മലയാളത്തില്‍ ഇറങ്ങുന്ന ചിത്രത്തിന് ലഭിക്കാറില്ലെന്ന വിമർശനത്തിന് മറുപടി പറയുകയാണ് പൃഥ്വിരാജ്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയാണ് പൃഥ്വിരാജ് ഇക്കാര്യം വ്യക്തമാക്കിയത്.

‘കുറുവച്ചൻ’ വേണ്ട: പൃഥ്വിരാജ് ചിത്രം ‘കടുവ’യിൽ അന്തിമ വിധിയുമായി സെൻസർ ബോർഡ്

സൂപ്പർ ഹിറ്റായ ‘വിക്രം’ എന്ന തമിഴ് സിനിമയില്‍ കമല്‍ഹാസന്‍ പീരങ്കി വലിച്ചുവരുന്ന രംഗം ഇവിടെ മോഹന്‍ലാല്‍ ചെയ്തിരുന്നുവെങ്കില്‍, മലയാളികള്‍ അതിനെ വിമര്‍ശിക്കുമായിരുന്നില്ലേ എന്ന ചോദ്യത്തിന്, അതില്‍ പ്രേക്ഷകരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

‘വിക്രം സിനിമയില്‍ കമല്‍ഹാസന്‍ വെറുതെ ഒരു പീരങ്കി വലിച്ചുകൊണ്ടുവരികയല്ല അല്ലേ, പീരങ്കി വലിച്ചു വരുന്നതിന് മുന്‍പ് കമല്‍ സാറിന്റെ ക്യാരക്ടര്‍ എന്താണെന്ന്, തുടക്കം മുതല്‍ ബില്‍ഡ് ചെയ്ത് കൊണ്ടുവന്നിട്ടുണ്ട്. അവസാനം ആ പോയിന്റ് എത്തുമ്പോള്‍ നമുക്ക് തന്നെ തോന്നും, ചിലപ്പോള്‍ ഇയാള്‍ ഇത് ചെയ്യുമെന്ന്,’ പൃഥ്വിരാജ് പറഞ്ഞു.

റാണി നന്ദിനിയായി ഐശ്വര്യ റായ്: പൊന്നിയിൻ സെൽവനിലെ ക്യാരക്ടര്‍ ലുക്ക് പുറത്ത്

അതേ ബില്‍ഡ്അപ്പ് ഇവിടെ കൊടുത്താലും, അന്യഭാഷാ ചിത്രങ്ങളില്‍ വന്നാല്‍ കുഴപ്പമില്ലെന്നും ഇവിടെ വരുമ്പോള്‍ മലയാളികളുടെ മനോഭാവം മാറുകയും ചെയ്യുന്നതായിട്ട് തോന്നുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന്, ‘ലൂസിഫറില്‍ പൂട്ടിക്കിടക്കുന്ന ഫാക്ടറിയില്‍ ലാലേട്ടന്‍ ഒറ്റയ്ക്ക് നിന്ന് പതിനഞ്ചു പേരെ അടിച്ചിട്ടപ്പോള്‍ ആരും ഒന്നും മിണ്ടിയില്ലല്ലോ. അത്രയേ ഉള്ളൂ കാര്യം,’ എന്നായിരുന്നു പൃഥ്വിരാജിന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button