BollywoodCinemaGeneralIndian CinemaLatest News

ഷാരൂഖ് ഖാന്റെ വില്ലൻ, ജവാനിൽ വിജയ് സേതുപതിയും

ഭാഷാവ്യത്യാസമില്ലാതെ തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം നെഞ്ചിലേറ്റുന്ന താരമാണ് വിജയ് സേതുപതി. നായകൻ, പ്രതിനായകൻ, സഹനായകൻ എന്നിങ്ങനെ എല്ലാ കഥാപാത്രങ്ങളായും വിജയ് സേതുപതി തിളങ്ങിയിട്ടുണ്ട്. കമൽ ഹാസനൊപ്പം വിജയ് സേതുപതിയും കേന്ദ്ര കഥാപാത്രമായെത്തിയ വിക്രം സിനിമയുടെ മഹാവിജയത്തിന്റെ ആഹ്ളാദം തുടരുന്നതിനിടെയാണ് താരം ബോളിവുഡിലേക്ക് ചേക്കേറുന്നു എന്ന വാർത്ത എത്തുന്നത്. ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിൽ വിജയ് സേതുപതി വില്ലനായെത്തുമെന്നാണ് റിപ്പോർട്ട്.

ഏറെ തിരക്കുള്ള നടനായതിനാൽ വിജയ് സേതുപതിയുടെ ഡേറ്റിനായി ശ്രമിക്കുകയാണെന്നും സിനിമയിൽ താരത്തിന്റെ സാന്നിധ്യം ഉടൻ പ്രഖ്യാപിക്കുമെന്നും ജവാൻ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പ്രചരിക്കുന്ന റിപ്പോർട്ട് പ്രകാരം വിജയ് സേതുപതി ഷൂട്ടിങ്ങിന് വേണ്ടി അടുത്ത ആഴ്ച മുംബൈയിൽ എത്തും. തുടക്കത്തിൽ ഷാരൂഖ് ഖാന്റെ വില്ലനായി ബാഹുബലി താരം റാണ ദഗ്ഗുബതിയെയായിരുന്നു പരിഗണിച്ചത്. എന്നാൽ, സിനിമ തിരക്കുകൾ കാരണം നടന് ചിത്രത്തിന്റെ ഭാഗമാവാൻ കഴിഞ്ഞില്ല. തുടർന്ന് വിജയ് സേതുപതിയിലേക്ക് എത്തുകയായിരുന്നു.

Also Read: ടൊവിനോയുടെ ‘ഡിയർ ഫ്രണ്ട്’: ഒടിടി റിലീസ് പ്രഖ്യാപിച്ചു

നയൻതാര, സാനിയ മൽഹോത്ര, പ്രിയ മണി, യോ​ഗി ബാബു, സിമർജീത് സിങ് നാ​ഗ്ര, സുനിൽ ​ഗ്രോവർ, മനാഹർ കുമാർ എന്നിവരാണ് ജവാനിലെ മറ്റ് താരങ്ങൾ. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ബോളിവുഡിലെ കിംഗ് ഖാൻ മടങ്ങി വരുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.

shortlink

Related Articles

Post Your Comments


Back to top button