CinemaGeneralIndian CinemaLatest NewsMollywood

ഇത് ചരിത്ര വിജയം: മിറ്റയ്ക്ക് സ്വതന്ത്ര മേക്കപ്പ് വുമണിന്റെ കാർഡ്

മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീക്ക് ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര മേക്കപ്പ് വുമണിന്റെ കാർഡ് ലഭിച്ചു. മുപ്പതിലധികം സിനിമകളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്ത മിറ്റ ആൻ്റണിയാണ് ഈ നേട്ടത്തിന് അർഹയായിരിക്കുന്നത്.

നിലവിൽ ഇരുന്നൂറിലധികം അംഗങ്ങളുള്ള യൂണിയനിൽ മേക്കപ്പ് ആർട്ടിസ്റ്റ് കാർഡുള്ള ഒരു വനിത പോലുമില്ലായിരുന്നു. മലയാളത്തിൽ ടൈറ്റിൽ റോളിൽ മേക്കപ്പ് ആർട്ടിസ്റ്റായി ആദ്യം വന്ന വനിതയാണ് മിറ്റ ആന്റണി. ‘ഉടലാഴത്ത്’ ആയിരുന്നു ആദ്യ ചിത്രം. എന്നാൽ, ആദ്യം റിലീസ് ചെയ്ത ചിത്രം ‘കൂടെ’ ആയിരുന്നു.

മിറ്റയ്ക്ക് അഭിനന്ദനവുമായി ഡബ്ല്യൂസിസിയും രം​ഗത്തെത്തി. മിറ്റ ആൻ്റണിയ്ക്ക് ലഭിച്ച ഈ മേക്കപ്പ് കാർഡ്, നിശ്ചയദാർഢ്യത്തിൻ്റെ കരുത്തു കൂടിയാണെന്ന് ഡബ്ല്യൂസിസി പറഞ്ഞു. കഴിഞ്ഞ കുറെ വർഷങ്ങളായി മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളും അവർക്കൊപ്പം ഡബ്ല്യൂസിസിയും നടത്തിയ ഇടപെടലിൻ്റെ ആദ്യവിജയമാണിതെന്നും ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

Also Read: വൈകിയെങ്കിലും ആ നിഷ്‌കാമ കർമ്മിയുടെ കാലിൽ വീണ് മാപ്പിരക്കണം: റോക്കട്രിയെ കുറിച്ച് കെ ടി ജലീൽ

ഡബ്ല്യൂസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ഇത് ചരിത്ര വിജയം!
മലയാള സിനിമാ ചരിത്രത്തിലാദ്യമായി ഒരു സ്ത്രീക്ക് ഫെഫ്ക്കയുടെ കീഴിലുള്ള മേക്കപ്പ് ആർട്ടിസ്റ്റ് യൂണിയനിൽ നിന്നും സ്വതന്ത്ര മേക്കപ്പ് വുമൺൻ്റെ കാർഡ് നൽകാമെന്ന് അറിയിച്ചിരിക്കുന്നു. മുപ്പതിലധികം പടങ്ങളിൽ സ്വതന്ത്ര മേക്കപ്പ് ആർട്ടിസ്റ്റായി പ്രവൃത്തിച്ച മിറ്റ ആൻ്റണിക്ക് ലഭിക്കാൻ പോകുന്ന ഈ മേക്കപ്പ് കാർഡ് നിശ്ചയദാർഢ്യത്തിൻ്റെ കരുത്തു കൂടിയാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി മേക്കപ്പ് ആർട്ടിസ്റ്റുകളായ സ്ത്രീകളും അവർക്കൊപ്പം വിമൺ ഇൻ സിനിമാ കലക്ടീവും നടത്തിയ ഇടപെടലിൻ്റെ ആദ്യവിജയമാണിത്. ഇത് ഒരാളിൽ ഒതുങ്ങാതെ ഇനിയും കൂടുതൽ സ്ത്രീകൾക്ക് മെയ്ക്കപ്പ് ആർട്ടിസ്റ്റ് യൂണിയൻ്റെ പ്രസ്തുത കാർഡ് ലഭിക്കാനും അതുവഴി തുല്യമായ തൊഴിൽ അവസരങ്ങൾ മലയാള സിനിമയിൽ ലഭിക്കാനും ഈ വിജയം കാരണമാകട്ടെ! കൂടെ നിന്ന എല്ലാവർക്കും നന്ദി.

shortlink

Related Articles

Post Your Comments


Back to top button