CinemaGeneralIndian CinemaLatest NewsMollywood

ഷമ്മി തിലകനെതിരെ നടപടിയെടുക്കാനൊരുങ്ങി അമ്മ: തീരുമാനം അടുത്ത എക്‌സിക്യൂട്ടീവിലെന്ന് ബാബുരാജ്

നടൻ ഷമ്മി തിലകനെതിരെ നടപടിയെടുക്കാൻ ഒരുങ്ങി താരസംഘടനയായ അമ്മ. അമ്മ യോഗത്തിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിലാണ് ഷമ്മി തിലകനെതിരെ നടപടി ഉണ്ടാകുക. ഇക്കാര്യത്തിൽ ഷമ്മി തിലകനോട് അമ്മ വിശദീകരണം ചോദിച്ചിരുന്നു. വിശദീകരണത്തിന് കൃത്യമായ മറുപടി നൽകി എന്നായിരുന്നു ഷമ്മി കഴിഞ്ഞ ദിവസം പ്രതികരിച്ചത്.  ഈ സാഹചര്യത്തിൽ അമ്മയുടെ അടുത്ത എക്‌സിക്യൂട്ടീവിൽ നടനെതിരെ നടപടിയെടുക്കുമെന്ന് എക്‌സിക്യൂട്ടീവ് മെമ്പർ ബാബുരാജ് പറഞ്ഞു. ഇടവേള ബാബുവിനെതിരായ ഗണേഷ് കുമാറിന്റെ ആരോപണത്തിനും രേഖാമൂലം മറുപടി നൽകുമെന്ന് ബാബുരാജ് വ്യക്തമാക്കി.

സംഘടനയുടെ പ്രവർത്തനത്തിൽ അതൃപ്തി അറിയിച്ച് നടനും പത്തനാപുരം എംഎൽഎയുമായ കെ ബി ഗണേഷ് കുമാർ കുമാർ രം​ഗത്തെത്തിയിരുന്നു. ഇക്കാര്യം ചൂണ്ടികാട്ടി ഒൻപത് ചോദ്യങ്ങളടങ്ങിയ കത്ത് ഗണേഷ് കുമാർ മോഹൻലാലിന് നൽകിരുന്നു. ഇക്കാര്യത്തിലും അടുത്ത അമ്മ എക്‌സിക്യൂട്ടീവിൽ തീരുമാനമുണ്ടാകുമെന്നാണ് ബാബുരാജ് പറഞ്ഞത്.

Also Read: എല്ലാ തടസങ്ങളെയും ഭേദിച്ച് ‘കടുവ’ തീയറ്ററുകളിലേക്ക്: ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

കഴിഞ്ഞ ദിവസം മുകേഷ്, ഇന്നസെന്റ് എന്നിവർക്കെതിരെയും ഷമ്മി തിലകൻ ആരോപണം ഉന്നയിച്ചിരുന്നു. മുകേഷും ഇന്നസെന്റും ഭീഷണിപ്പെടുത്തിയത് കൊണ്ട് വിനയന്റെ സിനിമ വേണ്ടെന്നുവച്ചെന്നായിരുന്നു ഷമ്മി പറഞ്ഞത്. കൂടാതെ കെ ബി ഗണേഷ് കുമാർ തനിക്കെതിരെ ഉന്നയിച്ച ചില പ്രസ്താവനകൾ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. ഗണേഷിന്റെ ബന്ധുവായ ഡിവൈഎസ്പി തനിക്കെതിരെ കള്ളക്കേസ് എടുത്തുവെന്നും ഷമ്മി ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button