ജസ്മിത് കെ റീൻ സംവിധാനം ചെയ്യുന്ന ഡാർലിങ്സിന്റെ ടീസർ റിലീസ് ചെയ്തു. ആലിയ ഭട്ടാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. മലയാളി നടൻ റോഷൻ മാത്യുവും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ആലിയ ഭട്ട് ആദ്യമായി നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്. ആലിയ ഭട്ടിന്റെ എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസും ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസും ചേർന്നാണ് നിർമ്മാണം. ഷിഫാലി ഷാ, വിജയ് വർമ്മ എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളാകുന്നുണ്ട്.
ഡാർക്ക് കോമഡി വിഭാഗത്തിൽപ്പെടുന്ന ചിത്രം അമ്മയും മകളും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷിഫാലി ഷായാണ് ആലിയ ഭട്ടിന്റെ അമ്മയായി എത്തുന്നത്. വിശാൽ ഭരദ്വാജാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത്. ചിത്രം ഓഗസ്റ്റ് അഞ്ചിന് നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്യും.
Also Read: നെറ്റ്ഫ്ലിക്സിൽ കുതിച്ച് മേജർ: സന്തോഷം പങ്കുവച്ച് അദിവി ശേഷ്
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ പ്രൊമോ വീഡിയേ ഏറെ ശ്രദ്ധ നേടിയിരുന്നു. വീഡിയോയിൽ മലയാളം പറഞ്ഞെത്തിയ റോഷൻ മാത്യുവിന്റെ പ്രകടനം ആരാധകർ ആഘോഷമാക്കിയിരുന്നു. റോഷന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണിത്. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ചോക്ക്ഡ് എന്ന ചിത്രത്തിലൂടെയായിരുന്നു താരത്തിന്റെ ബോളിവുഡ് അരങ്ങേറ്റം.
Post Your Comments