അദിവി ശേഷിനെ കേന്ദ്ര കഥാപാത്രമാക്കി ശശി കിരൺ ടിക്ക ഒരുക്കിയ ചിത്രമാണ് മേജർ. പതിനാല് വർഷങ്ങൾക്ക് മുൻപ് ഉണ്ടായ മുംബൈ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്. ജൂൺ മൂന്നിന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ആഗോളതലത്തിൽ 62 കോടി കളക്ട് ചെയ്യാൻ മേജറിന് കഴിഞ്ഞു.
ഇപ്പോളിതാ, നെറ്റ്ഫ്ലിക്സിലും ചിത്രം കുതിക്കുകയാണെന്ന റിപ്പോർട്ടാണ് പുറത്ത് വരുന്നത്. നെറ്റ്ഫ്ലിക്സിന്റെ ഇന്ത്യൻ മൂവിസിന്റെ പട്ടികയിൽ ആദ്യ രണ്ട് സ്ഥാനങ്ങളും സ്വന്തമാക്കിയിരിക്കുകയാണ് ചിത്രം. സിനിമയുടെ ഹിന്ദി പതിപ്പ് ആദ്യ സ്ഥാനത്തും തെലുങ്ക് പതിപ്പ് രണ്ടാം സ്ഥാനത്തുമാണുള്ളത്. മൂന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം ഭൂൽ ഭൂലയ്യ 2 ആണ് ഇടം നേടിയിരിക്കുന്നത്. നടൻ അദിവി ശേഷാണ് സന്തോഷ വാർത്ത സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.
Also Read: ഈ വിജയം നേടാൻ അർഹതയുള്ളവളാണ് ഞാനെന്ന് ഉറച്ചു വിശ്വസിക്കുന്നു: പ്രതികരണവുമായി ദിൽഷ
നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്റ്സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ശോഭിത ധൂലിപാല, സെയ് മഞ്ജരേക്കർ, പ്രകാശ് രാജ്, രേവതി എന്നിവരും ചിത്രത്തിൽ അണിനിരന്നിരുന്നു.
Post Your Comments