![](/movie/wp-content/uploads/2022/07/sita-ramam-1200by667-nf-1.jpg)
ദുൽഖർ സൽമാനെ കേന്ദ്ര കഥാപാത്രമാക്കി ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് സീതാരാമം. 1965ൽ റാം എന്ന പട്ടാളക്കാരനും സീത എന്ന പെൺകുട്ടിയും തമ്മിലുണ്ടാകുന്ന പ്രണയമാണ് സിനിമ പറയുന്നത്. ദുൽഖർ സൽമാനും മൃണാൽ താക്കൂറുമാണ് റാം ആയും സീതയായും എത്തുന്നത്.
ഇപ്പോളിതാ, ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. സോണി മ്യൂസിക് സൗത്ത് യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് റിലീസ് ചെയ്തിരിക്കുന്നത്. പാട്ടിന്റെ തെലുങ്ക്, തമിഴ്, മലയാളം വേർഷനുകൾ സോണി സൗത്ത് പുറത്തുവിട്ടിട്ടുണ്ട്. ‘ആരോമൽ’ എന്ന് തുടങ്ങുന്ന മലയാളം പതിപ്പ് സൂരജ് സന്തോഷാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് വിശാൽ ചന്ദ്രശേഖർ ആണ് സംഗീതം പകർന്നിരിക്കുന്നത്. ‘ആരോമൽ’ എന്ന പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. മനോഹരമായ ദൃശ്യങ്ങളോടെയാണ് പാട്ട് ചിത്രീകരിച്ചിരിക്കുന്നത്.
Also Read: ‘നോബി മാര്‍ക്കോസ് ആത്മഹത്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ’ : മരണ വാര്‍ത്തയോട് പ്രതികരിച്ച് നോബി
വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്തും പ്രിയങ്ക ദത്തും ചേർന്നാണ് നിർമ്മാണം. അഫ്രീൻ എന്ന കഥാപാത്രമായി രശ്മിക മന്ദാനയും ചിത്രത്തിൽ എത്തുന്നുണ്ട്. സംവിധായകൻ ഹനു രാഘവപ്പുടിക്കൊപ്പം ജയ് കൃഷ്ണയും രാജ് കുമാർ കണ്ടമുഡിയും ചേർന്നാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്.
Post Your Comments