നൂറ് ദിവസത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ബിഗ് ബോസ് മലയാളം സീസൺ നാലിന്റെ വിജയിയെ പ്രഖ്യാപിച്ചു. മോഡലും നർത്തകിയുമായ ദിൽഷ പ്രസന്നൻ ബിഗ് ബോസ് വിജയകിരീടം ചൂടി. ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു പെൺകുട്ടി വിജയി ആവുന്നത്. മുൻപ് പേളി മാണി, ഡിംപൽ ഭാൽ തുടങ്ങി പല വനിതകളും ഫൈനലിൽ എത്തിയെങ്കിലും രണ്ടും മൂന്നും സ്ഥാനം നേടി പുറത്തേക്ക് പോവുകയാണ് ചെയ്തത്.
ബ്ലെസ്ലി, റിയാസ്, ധന്യ, സൂരജ്, ലക്ഷ്മിപ്രിയ, ദില്‍ഷ എന്നിങ്ങനെ ആറ് പേരാണ് ഫൈനിലില്‍ ഉണ്ടായിരുന്നത്. അവസാനഘട്ടം വരെ ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ തമ്മിൽ കടുത്ത മത്സരമാണ് നടന്നത്. ഫസ്റ്റ് റണ്ണറപ്പ് ആയി ബ്ലെസ്‌ലിയും സെക്കന്റ് റണ്ണറപ്പ് ആയി റിയാസ് സലിമും തിരഞ്ഞെടുക്കപ്പെട്ടു. നാലാം സ്ഥാനം ലക്ഷ്മി പ്രിയയും അഞ്ചാം സ്ഥാനം ധന്യ മേരി വർഗീസും ആറാം സ്ഥാനം സൂരജും സ്വന്തമാക്കി. 20 മത്സരാർത്ഥികളാണ് ഇത്തവണ ബിഗ് ബോസ് സീസണിൽ മാറ്റുരച്ചത്. മാര്‍ച്ച് ഇരുപത്തിയേഴിനായിരുന്നു ഷോ ആരംഭിച്ചത്.
Also Read: സുരേഷ് ഗോപിയുടെ പാപ്പൻ തിയേറ്ററുകളിലേക്ക്: റിലീസ് തിയതി പ്രഖ്യാപിച്ചു
ഷോ തുടങ്ങിയത് മുതലുണ്ടായിരുന്ന പ്രവചനങ്ങളൊക്കെ കാറ്റില്‍ പറത്തുന്നതാണ് ഈ സീസണിലൂടെ കാണാന്‍ കഴിഞ്ഞത്. ശക്തരായ നിരവധി മത്സരാര്‍ഥികള്‍ ഉണ്ടായിരുന്നെങ്കിലും അവരില്‍ നിന്നും ഭാഗ്യം തേടി എത്തിയത് ദിൽഷ പ്രസന്നനെയാണ്. ആദ്യമായി ഫിനാലെയിലേക്ക് എൻട്രി ലഭിച്ച ദിൽഷ വീടിനകത്ത് ഒരുവിധം എല്ലാ ടാസ്കുകളും വിജയിച്ചിരുന്ന ആളാണ്. റോബിനുമായിട്ടുള്ള സൗഹൃദവും ദിൽഷയ്ക്ക് ഗുണം ചെയ്തിട്ടുണ്ടെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തൽ.
Post Your Comments