മുംബൈ: ബോളിവുഡ് താരം ആലിയ ഭട്ടിനെതിരായ അധിക്ഷേപങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി, നടിയും മോഡലുമായ ദിയ മിര്‍സ രംഗത്ത്. ഇക്കഴിഞ്ഞ ഏപ്രില്‍ 14നായിരുന്നു ആലിയയുടെയും രണ്‍ബീര്‍ കപൂറിന്റേയും വിവാഹം നടന്നത്. തുടർന്ന് ആലിയ ഗര്‍ഭിണിയാണെന്ന വിവരം പങ്കുവെച്ചതോടെ താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപങ്ങളും ട്രോളുകളും നിറയുകയായിരുന്നു. ആലിയ വിവാഹത്തിന് മുമ്പേ ഗര്‍ഭിണിയായിരിക്കാമെന്ന തരത്തിലാണ് അധിക്ഷേപം ഉയർന്നത്.
സംഭവം വിവാദമായതോടെയാണ്, ആലിയയ്ക്കെതിരായ അധിക്ഷേപങ്ങളെ വിമര്‍ശിച്ചുകൊണ്ട് ദിയ മിര്‍സ രംഗത്ത് വന്നത്. വിവാഹപൂർവ്വ ലൈംഗികതയും ഗര്‍ഭധാരണവും തികച്ചും പേഴ്സണല്‍ ചോയ്സാണെന്ന് ആലിയയെ പിന്തുണച്ചുകൊണ്ട് ദിയ പറഞ്ഞു.
ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് റിലീസിനൊരുങ്ങുന്നു: ഗോഡ്ഫാദര് ഫസ്റ്റ് ലുക്ക് നാളെ പുറത്തുവിടും
‘പേഴ്സണല്‍ ചോയിസിന്റെ പവര്‍ എനിക്കറിയാം. ഇതെന്റെ പേഴ്സണല്‍ ചോയിസാണെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രമേ, ആ തീരുമാനം ആഘോഷിക്കാന്‍ സാധിക്കുകയുള്ളൂ. ഒരു വ്യക്തി എന്ന നിലയ്ക്ക് ഭീഷണിക്ക് വഴങ്ങിയോ ഭയന്നോ അല്ല പേഴ്സണല്‍ ചോയിസ് ഉണ്ടാക്കേണ്ടത്. വിവാഹപൂർവ്വ ലൈംഗിക ബന്ധം, വിവാഹപൂര്‍വ്വ ഗര്‍ഭധാരണം എന്നീ കാര്യങ്ങളില്‍ പിന്തിരിപ്പന് ചിന്താഗതി ഉള്ളവരുണ്ടായിരിക്കും. ഇത് തികച്ചും പേഴ്സണല്‍ ചോയ്സാണെന്ന് വിചാരിക്കുന്നവരും ഉണ്ടാവും. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മള് സങ്കല്‍പ്പിക്കുന്നത് പോലെയോ അല്ലെങ്കില്‍ സ്വയം കരുതുന്നത് പോലെയോ പുരോഗമനവാദികളാണെന്ന് ഞാന്‍ കരുതുന്നില്ല,’ ദിയ വ്യക്തമാക്കി.
നേരത്തെ, താൻ ഗര്‍ഭിണിയാണെന്ന വിവരം പുറത്ത് വിട്ടപ്പോള്‍ ദിയ മിര്‍സയ്ക്കെതിരെയും സമാനമായ രീതിയിലുള്ള അധിക്ഷേപങ്ങള്‍ ഉയർന്നിരുന്നു. 2021 ഫെബ്രുവരിയിൽ വിവാഹിതയായ ദിയ, 2021 ഏപ്രിലിലാണ് ഗര്‍ഭിണിയായ വിവരം പങ്കുവെച്ചത്. തുടർന്ന് രൂക്ഷമായ സൈബർ ആക്രമണമാണ് താരത്തിന് നേരിടേണ്ടി വന്നത്.
Post Your Comments