CinemaGeneralLatest NewsNEWS

അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്, പ്രിയ സ്‌നേഹിതരുടെ അനുഗ്രഹങ്ങളും ആശീർവാദങ്ങളും പ്രതീക്ഷിക്കുന്നു: സുരേഷ് പിള്ള

പ്രശസ്ത പാചക വിദഗ്ദനായ സുരേഷ് പിള്ള സിനിമയിലേക്ക്. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ‘ചീന ട്രോഫി’ എന്ന ചിത്രത്തിലൂടെയാണ് സുരേഷ് പിള്ള സിനിമയിലേക്ക് ചുവടുവെക്കുന്നത്. നവാഗതനായ അനിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന വിവരം സുരേഷ് പിള്ള തന്നെയാണ് അറിയിച്ചത്. തന്റെ മറ്റൊരാഗ്രഹം കൂടി സഫലമാകുകയാണെന്നും ധ്യാൻ ശ്രീനിവാസനൊപ്പമാണ് അഭിനയിക്കുന്നതെന്നും സുരേഷ് പിള്ള ഫേസ്ബുക്കിൽ കുറിച്ചു.

‘അങ്ങനെയൊരാഗ്രഹം കൂടി സഫലീകരിക്കുകയാണ്. നവാഗതനായ ശ്രീ അനിൽ കഥയെഴുതി സംവിധാനം ചെയ്യുന്ന പ്രിയ നടൻ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന അനുപ് മോഹൻ നിർമ്മിക്കുന്ന ചീന ട്രോഫി എന്ന സിനിമയിൽ ഒരു വേഷം ചെയ്യുന്നു. പ്രിയ സ്‌നേഹിതരുടെ അനുഗ്രഹങ്ങളും ആശീർവാദങ്ങളും പ്രതീക്ഷിച്ചുകൊണ്ട്. ഞാൻ ചെയ്യുന്ന കഥാപാത്രം എന്തായിരിക്കും..?’ സുരേഷ് പിള്ള കുറിച്ചു.

ചിത്രത്തിൽ പുതുമുഖം ദേവിക രമേശാണ് നായികയായെത്തുന്നത്. പ്രസിഡൻഷ്യൽ മൂവി ഇൻ്റർനാഷണൽ ഇൻ അസ്സോസ്സിയേഷൻ വിത്ത് വർക്കേഴ്സ് ടാക്കീസിൻ്റെ ബാനറിൽ അനൂപ് മോഹനും ആഷ്ലി അനൂപും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജൂലായ് രണ്ട് മുതൽ എഴുപുന്നയിൽ ചിത്രത്തിൻ്റെ ചിത്രീകരണം ആരംഭിക്കും.

Read Also:- അന്നില്ലാത്ത പേടി ഇന്നും ഇല്ല, ഓടിയത് എന്റർടെയ്ൻമെന്റിന് വേണ്ടി: ഷൈൻ ടോം ചാക്കോ

ഒരു ഗ്രാമത്തിൽ ബോർമ്മ നടത്തി ജീവിക്കുന്ന ഒരു സാധാരണക്കാരനായ യുവാവിൻ്റെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങൾ തികഞ്ഞ നർമ്മമുഹൂർത്തങ്ങളിലൂടെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ജോണി ആൻ്റണി, ജാഫർ ഇടുക്കി, പൊന്നമ്മ ബാബു, ഉഷ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഇവർക്കൊപ്പം കെൻ ഡിസിർദോ എന്ന ചൈനീസ് താരവും ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. ചിത്രത്തിന് വേണ്ടി വർക്കി സന്തോഷ് അനിമ ഛായാഗ്രഹണവും രഞ്ജൻ ഏബ്രഹാം എഡിറ്റിംഗും നിർവ്വഹിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button