കൈതിയിലൂടെ ശ്രദ്ധനേടിയ അർജുൻ ദാസ് ബോളിവുഡിലേക്ക്. സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രം അങ്കമാലി ഡയറീസിന്റെ ഹിന്ദി പതിപ്പിൽ നായകനായാണ് അർജുന് ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. ചിത്രത്തിൽ ആന്റണി വർഗീസ് അവതരിപ്പിച്ച പെപ്പെയുടെ വേഷത്തിലാകും അർജുൻ എത്തുക. മധുമിതയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
അബ്ഡുണ്ടിയ എന്റർടെയിൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്. നിലവിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടക്കുകയാണ്. റിലീസ് തിയതി ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. മലയാളത്തിൽ അങ്കമാലിയായിരുന്നു പശ്ചാത്തലമെങ്കിൽ ഉൾനാടൻ ഗോവയായിരിക്കും ഹിന്ദി പതിപ്പിന്റെ കഥാപരിസരം. എന്നാൽ, ഹിന്ദി പതിപ്പ് റീമേക്കല്ലെന്നും ലിജോ ജോസ് ചിത്രം ഉൾക്കൊണ്ടുള്ള തന്റെ വ്യാഖ്യാനമായിരിക്കുമെന്നും മധുമിത പറയുന്നു.
Read Also:- കീർത്തി സുരേഷ് – മഹേഷ് ബാബു കൂട്ടുകെട്ട് ഏറ്റെടുത്ത് പ്രേക്ഷകർ: സർക്കാരു വാരി പാട്ട ഹിറ്റ് ചാർട്ടിൽ
86 പുതുമുഖങ്ങളെ അണിനിരത്തി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്തസിനിമയാണ് അങ്കമാലി ഡയറീസ്. അങ്കമാലി പശ്ചാത്തലത്തിൽ ഒരുങ്ങിയ സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത് ചെമ്പൻ വിനോദ് ആണ്. 2019ൽ ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യപ്പെട്ടിരുന്നു.
Post Your Comments