താരസംഘടനയായ അമ്മയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ദിനംപ്രതി രൂക്ഷമാകുകയാണ്. അമ്മ ഒരു ക്ലബ്ബാണെന്ന ഇടവേള ബാബുവിന്റെ പരാമർശത്തിനെതിരെ നിരവധി പേരാണ് രംഗത്തെത്തിയത്. ഇപ്പോളിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മേജർ രവി. ഇടവേള ബാബുവിന്റെ ക്ലബ് എന്ന പരാമർശം തെറ്റാണെന്നും, അതിന് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നുമാണ് അദ്ദേഹം പറയുന്നത്. ജോൺസൺ ജോൺ ഫെർണാണ്ടസ് സംവിധാനം ചെയ്യുന്ന സാന്റാക്രൂസ് എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്ര സമ്മേളനത്തിലാണ് മേജർ രവി ഇക്കാര്യങ്ങൾ പറഞ്ഞത്.
മേജർ രവിയുടെ വാക്കുകൾ:
അമ്മ എന്നത് മഹത്തായ ഒരു വാക്കാണ്. അത് ക്ലബ് ആയി ചിത്രീകരിച്ച് പറഞ്ഞത് തെറ്റാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ക്ലബ് എന്ന് പറഞ്ഞത്. അതിന് വ്യക്തത വരുത്തേണ്ടതുണ്ട്. അങ്ങനെ പറയാൻ പാടില്ലായിരുന്നു. ഞാൻ ഇതുവരെ അമ്മയിൽ അംഗത്വം എടുത്തിട്ടില്ല. അംഗത്വമുള്ള ആളായിരുന്നുവെങ്കിൽ ഉറപ്പായും ഇക്കാര്യം ചോദ്യം ചെയ്യുമായിരുന്നു. അമ്മ ചെയ്യുന്ന നല്ല കാര്യങ്ങളെ ഞാൻ പിന്തുണയ്ക്കും. പക്ഷെ ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല.
Also Read: കെജിഎഫ് താരം അവിനാഷിന്റെ കാർ ട്രക്കുമായി കൂട്ടിയിടിച്ചു
നമ്മുടെ കാഴ്ചപ്പാടിൽ അമ്മയെ ക്ലബ് ആയി അല്ല കണ്ടിരിക്കുന്നത്. ക്ലബുകൾ നിരവധിയുണ്ട്. ഞാനും പല ക്ലബുകളിൽ അംഗമാണ്. മദ്യപാനം ഉൾപ്പെടെ ഉള്ള കാര്യങ്ങൾ ക്ലബിൽ നടക്കുന്നുണ്ട്. അമ്മയിൽ അങ്ങനെ നടക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല.
Post Your Comments